കുടുംബശ്രീയെ അറിയാൻ ആസ്സാമിലെ 50 അംഗ ഉദ്യോഗസ്ഥ സംഘം ജില്ലയിൽ കിനാനൂർ കരിന്തളം പഞ്ചായത്ത്, സിഡിഎസ്, കോടോം ബേളൂർ പഞ്ചായത്ത്, സി ഡി എസ്സ്, ടീം ബേടകം ഫാർമർ പ്രൊഡ്യൂസർ കമ്പനി, സ്വാതി പ്രസ്സ്, സഫലം ക്യാഷ്യു,ചായോത്ത് സ്കൂൾ മാ കെയർ സെന്റർ , എന്നിവ സന്ദർശിക്കും.
ജില്ലയിലെ കുടുംബശ്രീ സംവിധാനങ്ങളെ കുറിച്ച് പഠിക്കുന്നതിനായി ആസാമിൽ നിന്നും നാഷണൽ ലൈവ് ലി ഹുഡ് മിഷൻ സംസ്ഥാന ജില്ലാ ഉദ്യോഗസ്ഥർ ജില്ലയിലെത്തി. ആസ്സാമിലെ വിവിധ ജില്ലകളിൽ നിന്നും ഉള്ള 50 പേരടങ്ങുന്ന ടീം ആണ് 4 ദിവസങ്ങളിലായി ജില്ലയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കാൻ എത്തിയത്, ആദ്യ ദിവസം റീ ബിൽഡ് കേരള പ്രൊജക്റ്റ് വഴി ആരംഭിച്ച സംരംബങ്ങൾ, രണ്ടാം ദിവസത്തിൽ ജില്ലാ മിഷൻ കോർഡിനേറ്റർ, ഉദ്യോഗസ്ഥർ എന്നിവരുമായി ജില്ലയിൽ നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ച് അവലോകനം നടത്തി, തുടർന്ന് നീലേശ്വരം ബ്ലോക്കിലെ കുടുംബശ്രീ സംരബങ്ങൾ, ജെ എൽ ജി കൾ എന്നിവ സന്ദർശിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ കിനാനൂർ കരിന്തളം പഞ്ചായത്ത്, സിഡിഎസ്, കോടോം ബേളൂർ പഞ്ചായത്ത്, സി ഡി എസ്സ്, ടീം ബേടകം ഫാർമർ പ്രൊഡ്യൂസർ കമ്പനി, സ്വാതി പ്രസ്സ്, സഫലം ക്യാഷ്യു,ചായോത്ത് സ്കൂൾ മാ കെയർ സെന്റർ , എന്നിവ സന്ദർശിക്കും. നാഷണൽ റിസോഴ്സ് ഓർഗനൈസേഷൻ ആണ് ഇവരെ ജില്ലയിൽ എത്തിച്ചത്, കുടുംബശ്രീ സംവിധാനങ്ങളെ കുറിച്ച് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ശ്രീ ടി ടി സുരേന്ദ്രൻ, അസിസ്റ്റന്റ് കോ ഓർഡിനേറ്റർ ശ്രീ ഇക്ബാൽ സി എച്, ജില്ലാ പ്രോഗ്രാം മാനേജർ ഷീബ എം, രേഷ്മ എം, ഷിബി ഇ, ലിജിൻ കെ വി, ബ്ലോക്ക് കോർഡിനേറ്റർ അഖിൽ രാജ്, രമ്യ ഗിരീഷ്, നിമിഷ കെ, ഷൈജ കെ, കവിത കെ പി, രാജേഷ് എം വി, എൻ ആർ ഒ തീമാറ്റിക്ക് ആങ്കർ ആൽബി വിൽസൺ, മെന്റർ ഏലിയാമ്മ ആന്റണി, സിനോ നൈനാൻ എന്നിവർ സംസാരിച്ചു.
No comments