തകരുന്നു കേരളം ...ഉണരൂ പോരാട്ടത്തിനായി എ.കെ.സി.സി.അതിജീവന യാത്രക്ക് വെള്ളരിക്കുണ്ടിൽ സ്വീകരണം നൽകും
വെള്ളരിക്കുണ്ട് : എ.കെ. സി.സി. യുടെ അഭിമുഖ്യത്തിൽ ഡിസംബർ 12 മുതൽ കാസർഗോഡ് നിന്നും തിരുവനന്തപുരം വരെ നടത്തുന്ന അതിജീവന യാത്രക്ക് വെള്ളരിക്കുണ്ടിൽ സ്വീകരണം നൽകും
കാസർഗോഡ് / കാഞ്ഞങ്ങാട് / പനത്തടി / വെള്ളരിക്കുണ്ട് / മാലോം ഫൊറോന കളിലെ കർഷകർ വെള്ളരിക്കുണ്ടിൽ വച്ചു നടക്കുന്ന റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും.
ഇതിനു മുന്നോടിയായുള്ള ഫൊറോനാ തല യോഗം വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ളവർ ഫൊറോനാ ദൈവാലയത്തിൽ വച്ചു ചേർന്നു. അതിരൂപതാ പ്രസിഡണ്ട് അഡ്വ.ടോണി പുഞ്ചക്കുന്നേൽ അധ്യക്ഷത വഹിച്ചു. എ.കെ. സി.സി ഗ്ലോബൽ ഡയറക്ടർ ഫാ.ഫിലിപ്പ് കവിയിൽ യോഗം ഉദ്ഘാടനം ചെയ്തു. മേഖലാ ഡയറക്ടർ റവ ഡോക്ടർ ജോൺസൻ അന്ത്യാംകുളം അനുഗ്രഹ പ്രഭാഷണം നടത്തി
മേഖലാ വൈസ് ഡയറക്ടർ ഫാ മാത്യു കോണിക്കൽ ,പീയൂസ് പറയിടം,ജോണി തോ ലംപുഴ, സ്റ്റീഫൻ കാസർഗോഡ് , ജോഷ്ജോ ഒഴുകയിൽ ,എബിൻ അമ്പലത്തിങ്കൽ എന്നിവർ പ്രസംഗിച്ചു'
വെള്ളരിക്കുണ്ട് മേഖലാ പ്രസിഡണ്ട് ജിജി കുന്നപ്പള്ളി സ്വാഗതവും ജോണി കൂനാനി നന്ദിയും പറഞ്ഞു
No comments