അതിഥി തൊഴിലാളികൾക്കുള്ള റേഷൻ കാർഡിന്റെ (റേഷൻ റൈറ്റ് കാർഡ് ) ആദ്യവിതരണം വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫിസിൽ നടന്നു
വെള്ളരിക്കുണ്ട് : അതിഥി തൊഴിലാളികൾക്കുള്ള റേഷൻ കാർഡിന്റെ (റേഷൻ റൈറ്റ് കാർഡ് ) ആദ്യവിതരണം ഇന്ന് വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫിസിൽ നടന്നു. നേരത്തെ പ്ലാച്ചിക്കര വെച്ച് നടന്ന ഡാറ്റാ കലക്ഷൻ ക്യാമ്പിലൂടെയും പിന്നീട് സപ്ലൈ ഓഫിസിൽ ലഭിച്ച അപക്ഷകളിൽ നിന്നും ആദ്യ ഘട്ടത്തിൽ 54 പേർക്കുള്ള കാർഡുകളാണ് അംഗികരിച്ചു വന്നത്. ഇവർക്ക് 5 കിലോ ഭക്ഷ്യധാന്യങ്ങൾ റേഷൻ കടകൾ വഴി സൗജന്യമായി ലഭിക്കുന്നതാണ്.
ചടങ്ങിൽ താലൂക്ക് സപ്ലൈ ഓഫീസർ സജീവൻ ടി.സി, അസി: താലൂക്ക് സപ്ലൈ ഓഫിസർ ഏ.കെ.പി. ചന്ദ്രശേഖരൻ , ജീവനക്കാരായ ശ്രീജിത് ടി.കെ, വിശാൽ ജോസ്, രാധ ഏ , ജിഷ്ണു വിവി , സവീദ് കുമാർ കെ, മധു സി.കെ എന്നിവർ പങ്കെടുത്തു
No comments