Breaking News

ശബരിമലയിലേക്ക് യാത്ര പോകുന്ന അമ്മമാർക്കും കുട്ടികൾക്കും സ്നേഹവിരുന്നൊരുക്കി കോടോം-ബേളൂർ 19-ാം വാർഡ്


പാറപ്പള്ളി: ശബരിമലയ്ക്ക് മാലയിട്ട് വൃതമടുത്ത് യാത്ര പോകുന്ന അമ്മമാർക്കും കുട്ടികൾക്കും സ്നേഹവിരുന്നൊരുക്കി കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ്. മതസൗഹാർദ്ദത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സന്ദേശമുയർത്തി ഗുരുപുരത്ത് സംഘടിപ്പിച്ച സ്നേഹവിരുന്ന് വ്യത്യസ്ത അനുഭവമായി മാറി. പ്രമുഖ യോഗാധ്യാപകൻ കെ.വി കേളു സ്നേഹവിരുന്ന് ഉൽഘാടനം ചെയ്തു.വാർഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡൻ്റുമായ പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു.

മുൻ മെമ്പർ, പി.നാരായണൻ, സി. ബാബുരാജ്, ടി.കെ.ഇബ്രാഹിം, ഊരുകൂട്ടം മൂപ്പൻ കെ നാർക്കളൻ, ടി.കെ.കലാരഞ്ജിനി, എന്നിവർ സംസാരിച്ചു.വാർഡ് കൺവീനർ പി.ജയകുമാർ സ്വാഗതവും സി.രാജീവൻ നന്ദിയും പറഞ്ഞു.

No comments