Breaking News

ചികിത്സ സഹായം തേടുന്നു വള്ളിക്കടവിൽ താമസിക്കുന്ന സ്കറിയ ഐസക് കൊച്ചുമറ്റത്തിൽ കരൾ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുകയാണ്. അടിയന്തിരമായി കരൾ മാറ്റിവെക്കണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം


മാലോം  : കരൾ പകുത്ത് നൽകി മനുഷ്യ സ്നേഹത്തിൻ്റെ മഹാ ത്യാഗം ചെയ്യാൻ ഒരാൾ മുന്നോട്ട് വന്നാൽ ഒരു ജീവനും ഒരു കുടുംബവും ജീവിതത്തിലേയ്ക്ക് തിരിച്ചു വരും. ബളാൽ പഞ്ചായത്തിലെ മലയോര ഗ്രാമമായ വള്ളിക്കടവിൽ താമസിക്കുന്ന സ്കറിയ ഐസക് കൊച്ചുമറ്റത്തിൽ എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട ജോയൻ ഇന്ന് സമൂഹത്തിന്റെ കനിവ് തേടുകയാണ്.

കരൾ പ്രവർത്തന രഹിതമാണ് മാറ്റിവയ്ക്കണം.o+ രക്ത ഗ്രൂപ്പുളള ഇദ്ദേഹത്തിന് വേണ്ടി കരുണയും സ്നേഹവുള്ള ഒരാൾ കരൾ നൽകാൻ മുന്നോട്ട് വരണം. ഭാര്യ പറക്കമുറ്റാത്ത മൂന്നു കുഞ്ഞു മക്കളും പ്രാർത്ഥനയോടെ കാത്തിരിയ്ക്കുന്നു.

ഒരു വർഷമായി വിവിധ ആശുപത്രികളിൽ ചികിൽസ തേടി. ലക്ഷങ്ങൾ ചെലവായി. കരൾ മാറ്റിവയ്ക്കാതെ ജീവിതം മുന്നോട്ടാവില്ല.

പ്രാഥമിക ടെസ്റ്റുകൾക്കും തുടർചികിൽസയ്ക്കുമായി 35 ലക്ഷത്തിലധികം രൂപ കണ്ടെത്തേണ്ടതുണ്ട്.

കടബാധ്യതയിലും സാമ്പത്തിക ബുദ്ധിമുട്ടുകളിലും നട്ടം തിരിഞ്ഞു കൊണ്ടിരിക്കുന്ന സമയത്താണ് ഇരുട്ടടിയായി രോഗം വന്നത്.കരൾ നൽകാൻ ഒരാൾ തയ്യാറായാൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം കണ്ടെത്താൻ

ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  രാജു കട്ടക്കയം[ 9447649713 ]

ചെയർമാനായും, മാലോം സെന്റ് ജോർജ് ഫൊറോന ദൈവാലയ വികാരി

റവ. ഫാ. ജോസഫ് തെക്കുന്നുംപുറം [6282768148] ജനറൽ കൺവീനറായും,

വെള്ളരിക്കുണ്ട് കർഷക ക്ഷേമ ഗ്രാമ വികസന സഹകരണ സംഘം

പ്രസിഡണ്ട് എൻ. ടി. വിൻസെന്റ് [9447691892] ട്രഷററായും ഒരു കമ്മിറ്റി

രൂപീകരിച്ചിട്ടുണ്ട്. 

                ഒരു ജീവൻ രക്ഷിയ്ക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ല.കാരുണ്യത്തിൻ്റെയും സ്നേഹത്തിൻ്റെയും മിഴിനീരുറവ വറ്റിപോകാത്ത ഒരു മനുഷ്യ സ്നേഹി തൻ്റെ കരൾ പകുത്ത് നൽകാൻ എത്രയും വേഗം കടന്നു വരുമെന്ന പ്രതീക്ഷയോടെ ഒരു കുടുംബവും നാടും കാത്തിരിയ്ക്കുന്നു.

No comments