Breaking News

വരക്കാട് ഹൈസ്കൂൾ 1994-95 ബാച്ച് പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം "സ്മൃതി മധുരം 2023" സംഘടിപ്പിച്ചു


വരക്കാട് :  1994-95 SSLC ബാച്ചിന്റെ പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം വരക്കാട് ഹൈസ്കൂളിൽ സംഘടിപ്പിച്ചു.  ലതിക.പി അധ്യക്ഷത വഹിച്ച യോഗത്തിൽ മുതിർന്ന അധ്യാപകരായ ശ്രീ വി സുകുമാരൻ മാസ്റ്ററും  ശ്രീ.സെബാസ്റ്റ്യൻ ജോർജ് മാസ്റ്ററും ചേർന്ന് ഭദ്രദീപം കൊളുത്തി പരിപാടി ഉത്ഘാടനം ചെയ്തു.മണ്മറഞ്ഞു പോയവരുടെ സ്മരണാർത്ഥം ഷിബു പാണത്തൂർ അനുശോചന പ്രമേയം അവതരിപ്പിച്ചു. തുടർന്ന് അധ്യാപകരെയും അനധ്യാപകരേയും ആദരിച്ചു.കാർഷിക മേഖലയിൽ കഠിന പ്രായത്നത്തിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സഹപാഠി കൂടിയായ മഞ്ജു കട്ടപ്പനയെയും അനുമോദിച്ചു. ശ്രീ. ജോസഫ് സെബാസ്റ്റ്യൻ സർ എഴുതിയ "പാടുന്ന പക്ഷി " എന്ന പുസ്തകം പ്രകാശനം ചെയ്തു. തുടർന്ന് എല്ലാവരുടെയും ഓർമ പുതുക്കൽ, കലാപരിപാടികൾ എന്നിവ അരങ്ങേറി. മുൻകാല അധ്യാപകരും ,അനധ്യാപകരും,പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് നൂറോളം പേർ പങ്കെടുക്കുകയുണ്ടായി  രാജേഷ് വരക്കാട് സ്വാഗതവും പ്രതീഷ് കുമാർ നർക്കിലക്കാട് നന്ദിയും പറഞ്ഞു.

No comments