വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന ദേവാലയത്തിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന സ്നേഹവീടിന്റെ കുറ്റിയിടൽ കർമ്മം നടത്തി
വെളളരിക്കുണ്ട് : വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന ദേവാലയത്തിന്റെ നേതൃത്വത്തിൽ ഇടവകാ പരിധിയിലെ കൂളിപ്പാറയിൽ സൗജന്യമായി നിർമിച്ചു നല്കുന്ന സ്നേഹവീടിന്റെ കുറ്റിയിടൽ കർമ്മം ഫൊറോന വികാരി റവ. ഡോ. ജോൺസൺ അന്ത്യാംകുളം നിർവഹിച്ചു.
അസി. വികാരി ഫാ.തോമസ് പാണാകുഴി , കോ- ഓർഡിനേറ്റർ ജിജി കുന്നപ്പള്ളി, ജാക്സ് കോട്ടയിൽ , ലോറൻസ് മുരിങ്ങത്തു പറമ്പിൽ , സാബു കാരിക്കൽ , സിബി വാഴക്കാല എന്നിവർ പങ്കെടുത്തു.
No comments