Breaking News

കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി മാലോം സ്വദേശിയടക്കം രണ്ട് യുവാക്കൾ മുത്തങ്ങ ചെക്ക് പോസ്റ്റിൽ പിടിയിൽ


ബത്തേരി : കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി കാസർഗോഡ് സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ.വെള്ളരിക്കുണ്ട്  മാലോം സ്വദേശിയായ സിറാജ്(35), ബേക്കൽ പള്ളിക്കര സ്വദേശിയായ ജെ. മുഹമ്മദ് റാഷിദ്(30) എന്നിവരെയാണ് ബത്തേരി എസ്.ഐ എൻ.എ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മുത്തങ്ങ പോലീസ് ചെക്ക്പോസ്റ്റിന് സമീപം കഴിഞ്ഞ ദിവസം നടത്തിയ വാഹനപരിശോധനക്കിടെയാണ് യുവാക്കൾ പിടിയിലായത്. 228 ഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. പ്രതികൾ സഞ്ചരിച്ച കെ.എൽ. 60 ജെ. 4853 കാറും കസ്റ്റഡിയിലെടുത്തു. സീനിയർ സി.പി.ഒ ഷൈജു, സി.പി.ഒ ശരത്ത് പ്രകാശ്

എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

No comments