Breaking News

വിവാഹമോചനമില്ലാതെ രണ്ടാംകെട്ട്; ഭർതൃവീട്ടിലേക്ക് പ്രതിഷേധവുമായി യുവതിയും മകളും, മർദനത്തിന് ചികിത്സ തേടി



സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരിയില്‍ ഭര്‍തൃ പീഡന പരാതിയുമായി യുവതിയും മകളും. വിവാഹമോചന നടപടികൾ പൂർത്തിയാക്കാതെ ഭർത്താവ് രണ്ടാം വിവാഹം കഴിച്ചെന്ന് ആരോപിച്ച് ഇരുവരും ഭർതൃ വീട്ടിലെത്തി പ്രതിഷേധിച്ചു. ഭര്‍ത്താവ് മർദിച്ചു എന്നാരോപിച്ച് ബത്തേരി സ്വദേശി ഷഹാനാ ബാനുവും മകളുമാണ് ചികിത്സ തേടിയത്.

നായ്ക്കട്ടി സ്വദേശി അബൂബക്കർ സിദ്ദീഖിനെതിരെയാണ് ഷഹാന ബാനുവിൻ്റെ ആരോപണം. വിവാഹ മോചന നടപടികൾ പൂർത്തിയായിട്ടില്ലെന്നും മകൾക്കും തനിക്കും ചെലവിന് തരുന്നില്ലെന്നും ഷഹാന പറയുന്നു. ഇതിനിടയിൽ മറ്റൊരു വിവാഹം കഴിച്ചെന്ന് അറിഞ്ഞാണ് സിദ്ദീഖിൻ്റെ വീട്ടിലെത്തിയതെന്ന് ഷഹാന പറഞ്ഞു. ഭർത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഷഹാന ഉയർത്തുന്നത്. ഭർതൃ പീഡനം ഏൽക്കണ്ടി വന്നു. ഭർത്താവ് തനിക്ക് ചെലവിന് തരുന്നില്ലെന്നും ഷഹാന ആരോപിച്ചു. വിവാഹ മോചനത്തിന് മുന്നെ വീണ്ടും വിവാഹം കഴിച്ചു. മകൾക്കും ചെലവിന് പണം നൽകുന്നില്ലെന്നും ഷഹാന പറയുന്നു.

No comments