ഒരു വർഷം പിന്നിട്ട് വടക്കാകുന്നിലെ റിലേ സത്യാഗ്രഹ സമരം ഡിസം.24 ന് കാരാട്ട് നടക്കുന്ന പൊതു സമ്മേളനത്തിൽ കവി മാധവൻ പുറച്ചേരി സംബന്ധിക്കും
വെളളരിക്കുണ്ട് : വടക്കാംകുന്ന് മലനിരകളിലെ അനധികൃത ഖനന നീക്കങ്ങൾക്കും ക്രഷർ നിർമ്മാണത്തിനുമെതിരെ വടക്കാംകുന്ന് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ആറ് വർഷമായി നടന്നു വരുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായുള്ള റിലേ സത്യാഗ്രഹ സമരം ഒരു വർഷം പിന്നിടുന്നു.. 2023 ഡിസബർ 24 ന് ഞായറാഴ്ച്ച രാവിലെ 10 മണി മുതൽ കാരാട്ട് വെച്ച്പൊതു സമ്മേളനം പ്രശസ്ത കവിയും ഗ്രന്ഥകർത്താവുമായ മാധവൻ പുറച്ചേരി മുഖ്യാതിഥിയാകും. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, പരിസ്ഥിതി രംഗങ്ങളിലെ പ്രമുഖർ സംബന്ധിക്കും
വെള്ളരിക്കുണ്ട് താലൂക്കിലെ വടക്കാംകുന്ന് മലനിരകളുടെ വിവിധ ഭാഗങ്ങളിലായി ആയിര കണക്കിന് ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും കുടിവെള്ളത്തിനുമെല്ലാം ഭീഷണിയുയർത്തിക്കൊണ്ട് വൻകിട ഖനന പ്രവർത്തങ്ങളും ക്രഷറുകളും ആരംഭിക്കാനുള്ള നീക്കങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു , വടക്കാം കുന്ന് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ആറ് വർഷമായി നടന്നു വരുന്ന പ്രതിഷേധ സമര പോരാട്ടങ്ങളുടെ ഭാഗമായി ഇപ്പോൾ നടന്നു വരുന്ന സത്യാഗ്രഹ സമരം ഒരു വർഷം പിന്നിടുകയാണ്, വടക്കാംകുന്നിന്റെ മരുതുകുന്ന്, കാരാട്ട് ഭാഗങ്ങളിലായി അനുമതികൾ നേടിയിരിക്കുന്ന ഖനന കമ്പനിയും ക്രഷർ കമ്പനിയും പിരിച്ചു വിടപ്പെട്ട ജില്ലാ പരിസ്ഥിതി സമിതി പ്രദേശത്ത് യാതൊരുവിധ പാരിസ്ഥിതിക പഠനങ്ങളും നടത്താതെ തികച്ചും നിയമ ലംഘനങ്ങളിലൂടെ നൽകിയ അനുമതികളുമായാണ് പ്രവർത്തനങ്ങൾ ആരംഭിക്കാൻ നീക്കം നടത്തി വരുന്നത്, പ്രദേശവാസികളുടെ പരാതികളുടെയും പ്രതിഷേധ സമരങ്ങുടെയും ഭാഗമായി പാരിസ്ഥിതികാനുമതിയിലുൾപ്പെടെ നിരവധി നിയമ ലംഘനങ്ങൾ പുറത്തു വന്നുകൊണ്ടിരിക്കുന്നു, നിയമ ലംഘനങ്ങൾ ബോധ്യപ്പെട്ടാലും പരാതിക്കാരെ അറിയിക്കാതെ പ്രദേശം സന്ദർശിച്ച് ഖനന മാഫിയകൾക്ക് അനുകൂലമായി പ്രവർത്തനാനുമതികൾ പുതുക്കി നൽകുന്ന സമീപനമാണ് പല ഉദ്യോഗസ്ഥരും സ്വീകരിക്കുന്നത്, നിയമ ലംഘങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കാനോ അനുമതികൾ റദ്ദ് ചെയ്യാനോ തയാറാകാത്ത അധികൃതരുടെ നിലപാടുകൾ പരിശോധിക്കപ്പെടണം, മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ നിരവധി പരാതികൾ ബോധിപ്പിച്ച് ശക്തമായ നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ, കഴിഞ്ഞ ആറ് വർഷമായി നടന്നു വരുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി ഇപ്പോൾ നടന്നു വരുന്ന സത്യാഗ്രഹ സമരം 2023 ഡിസബർ 21 ന് ഒരു വർഷം പിന്നിടുകയാണ്, അതിന്റെ ഭാഗമായി സാമൂഹിക സാംസ്കാരിക രാഷ്ടീയ പരിസ്ഥിതി രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്ന പൊതുസമ്മേളനം 2023 ഡിസബർ 24 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് കാരാട്ട് വെച്ച് നടക്കും, പ്രശസ്ത കവിയും ഗ്രന്ഥകർത്താവുമായ മാധവൻ പുറച്ചേരി മുഖ്യാതിഥിയാകും.പല അനുമതികളുടെയും കാലാവധി അവസാനിക്കുകയും നിരവധി നിയമ ലംഘനങ്ങൾ നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഖനനാനുമതി റദ്ദ് ചെയ്യാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കാത്ത പക്ഷം അതി ശക്തമായ ജനകീയ പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ് പ്രദേശവാസികൾ.

No comments