അസർബൈജാനിലേക്ക് വിസ വാഗ്ദാനം നൽകി പണം തട്ടി ; രണ്ട് പേർക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു
വെള്ളരിക്കുണ്ട് : അസർബൈജാനിലേക്ക് വിസ വാഗ്ദാനം നൽകി പണം തട്ടിയ രണ്ട് പേർക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു. അസർബൈജാനിൽ റിഗിൽ ജോലി വാഗ്ദാനം നൽകി രണ്ട് ലക്ഷം രൂപ ഗഡുക്കളായി വാങ്ങുകയും പിന്നീട് നാളിതുവരെ വിസ നൽകാതെ വഞ്ചിക്കുകയും ചെയ്തു വന്ന പരാതിയിൽ Asiaoria pvt ltd കമ്പനി ജീവനക്കാരായ സത്യ ശങ്കർ, അരുൺ കുര്യൻ എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. പരപ്പ കോളംകുളം സ്വദേശിയായ മനു പി ഡി യുടെ പരാതിയിലാണ് പോലീസ് നടപടിയെടുത്തത്
No comments