Breaking News

ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ


ക്യാമ്പ് അസിസ്റ്റന്റ് ഒഴിവ്


കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ കെ.ടി.യു വാല്വേഷന്‍ ക്യാമ്പിലേക്ക് ദിവസ വേതന വ്യവസ്ഥയില്‍ ക്യാമ്പ് അസിസ്റ്റന്റ് ഒഴിവ്. ബിരുദം അല്ലെങ്കില്‍ മൂന്നുവര്‍ഷ ഡിപ്ലോമയും കൂടാതെ ഡി.സി.എ അല്ലെങ്കില്‍ പി.ജി.ഡി.സി.എ യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി ഒമ്പതിന് രാവിലെ 11ന് കോളേജില്‍ നടത്തുന്ന അഭിമുഖത്തില്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം എത്തണം. വെബ്‌സൈറ്റ് www.lbscek.ac.in  ഫോണ്‍ 04994 250290.


ഗസ്റ്റ് അധ്യാപക ഒഴിവ്


കാസര്‍കോട് ഗവ.കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. 55 ശതമാനം മാര്‍ക്കോടു കൂടിയ ബിരുദാനന്തര ബിരുദവും നെറ്റും പാസായവര്‍ക്ക് അപേക്ഷിക്കാം. നെറ്റ് യോഗ്യരായവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദക്കാരേയും പരിഗണിക്കും. അഭിമുഖം ജനുവരി 11ന് രാവിലെ 10.30ന് നടത്തും. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നേദിവസം പ്രിന്‍സിപ്പാള്‍ മുമ്പാകെ എത്തണം. ഫോണ്‍ 04994 256027.


കായിക അധ്യാപക ഒഴിവ്


കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജില്‍ കായിക വകുപ്പില്‍ ഓണ്‍കോള്‍ വ്യവസ്ഥയില്‍ ഫുട്‌ബോള്‍, വോളിബോള്‍, ക്രിക്കറ്റ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, ത്രോ ബോള്‍ (വനിതകള്‍), സെല്‍ഫ് ഡിഫന്‍സ് (കരാട്ടെ) എന്നീ കായിക ഇനങ്ങളില്‍ പരിശീലനം നല്‍കുന്നതിനായി കായിക അധ്യാപക ഒഴിവ്. ഈ കായിക ഇനങ്ങളില്‍ അംഗീകൃത ലൈസന്‍സ് ലഭിച്ച 45 വയസ്സില്‍ താഴെയുള്ള അനുഭവ പരിചയമുള്ള കായിക പരിശീലകര്‍ക്ക് അപേക്ഷിക്കാം. നിയമനം താത്ക്കാലികമായിരിക്കും. അപേക്ഷകര്‍ യോഗ്യതയും പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിനായി ജനുവരി 18ന് രാവിലെ 11ന് പ്രിന്‍സിപ്പാള്‍ ചേമ്പറില്‍ എത്തണം. ഫോണ്‍ 0497 2800167.


അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് ഒഴിവ്


കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ആറുമാസ കാലയളവിലേക്ക് അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് ഒഴിവ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം ജനുവരി പത്തിന് രാവിലെ പത്തിന് പഞ്ചായത്ത് ഓഫീസില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0467 2246350.


അധ്യാപക ഒഴിവ്


അംഗഡിമൊഗര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച്.എസ്.ടി ഇംഗ്ലീഷ് ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപക ഒഴിവ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി എട്ടിന് രാവിലെ 11ന് സ്‌കൂളില്‍ കൂടിക്കാഴ്ച്ചയ്ക്ക് എത്തണം. കെ ടെറ്റ് അടക്കമുള്ള യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും, പി.എസ്.സി ലിസ്റ്റിലുള്ളവരും ജോലിയില്‍ മുന്‍പരിചയമുള്ളവരും അനുബന്ധ രേഖകളും ഹാജരാക്കണം. ഫോണ്‍ 6282525600.

No comments