Breaking News

ക്രമക്കേട്; പാർട്ടിയിൽ നിന്ന് തരം താഴ്ത്തിയ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തൽസ്ഥാനം രാജിവച്ചൊഴിയണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മറ്റി


കരിന്തളം: സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ പാർട്ടിയിൽ നിന്ന് തരംതാഴ്ത്തിയ കിനാനൂർ കരിന്തളം  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി പ്രസിഡണ്ട് സ്ഥാനം രാജിവെക്കണമെന്ന് കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ഗുരുതര സാമ്പത്തിക ക്രമക്കേടിൽ അകപ്പെട്ട ടി കെ രവിക്കെതിയുള്ള നടപടി ഇരട്ടതാപ്പാണെന്നും സി.പി.എം ഏരിയാ കമ്മറ്റിയും ജില്ലാ കമ്മറ്റിയും നടത്തിയ അന്വേഷണ പ്രകാരം നടപടി നേരിട്ട ടി കെ രവിയെ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തു നിന്നും മാറ്റി നിർത്താതെ പാർട്ടിയിൽ നിന്ന് തരം താഴ്ത്തിയത് സി പി എമ്മിന്റെ കപടത്വമാണെന്നും  യോഗം കുറ്റപ്പെടുത്തി. ബാലഗോപാലൻ കാളിയാനം സ്വാഗതവും മണ്ഡലം പ്രസിഡന്റ് മനോജ് തോമസ് അദ്ധ്യക്ഷതയും വഹിച്ചു. നേതാക്കളായ അജയൻ വേളൂർ, ജയകുമാർ ചാമകുഴി, ജനാർദ്ദനൻ കക്കോൽ , ജോണി കൂന്നാണിക്കൽ , വിജയൻ കാറളം , ശശി ചാങ്ങാട്, റെജി തോമസ്, മനോഹരൻ വരഞ്ഞൂർ ,രാകേഷ് കുവാറ്റി, ഷെരീഫ് കാരാട്ട്, വിനോദ് സി വി , ഗീത രാമചന്ദ്രൻ , രാജേഷ് പുതുക്കുന്ന്, ദാമോദരൻ കിണാവൂർ തുടങ്ങിയവർ സംസാരിച്ചു.

No comments