വെളളരിക്കുണ്ട് പുന്നക്കുന്ന് സ്വദേശിയായ യുവതി പ്രസവത്തെ തുടർന്ന് മരിച്ചു കുഞ്ഞ് ഗുരുതരാവസ്ഥയിൽ
വെള്ളരിക്കുണ്ട് : യുവതി പ്രസവത്തെ തുടർന്ന് മരിച്ചു. പുന്നക്കുന്ന് കുരിശ് പള്ളിക്കടുത്ത് താമസിക്കുന്ന കൊട്ടുകാപ്പള്ളി ജോമോന്റെ ഭാര്യ ഫെബിറ്റിയാണ് മരിച്ചത്.
തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ നിന്നും ഗുരുതരാവസ്ഥയിൽ കണ്ണൂർ മിംസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.
പെൺ കുഞ്ഞിന് ഷെബിറ്റി ജന്മം നൽകിയിട്ടുണ്ടെങ്കിലും കുഞ്ഞും ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം.
No comments