അണിചേർന്ന്...അണിചേർന്ന്.. DYFI മനുഷ്യ ചങ്ങലയിൽ കൊച്ചുതാരമായി ഭീമനടി ചെന്നടുക്കത്തെ തങ്കുവും
വെള്ളരിക്കുണ്ട് : കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കേരളം മുഴുവൻ മനുഷ്യച്ചങ്ങല തീർത്തു. കാസർകോട് റെയിൽവേ സ്റ്റേഷന് മുന്നിൽനിന്നു മുതൽ തിരുവനന്തപുരത്ത് രാജ്ഭവൻ വരെയാണ് ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രതിഷേധച്ചങ്ങല തീർത്തത്.
DYFI മനുഷ്യ ചങ്ങലയിൽ കൊച്ചുതാരമായി ഭീമനടി ചെന്നടുക്കത്തെ രണ്ടു വയസ്സുകാരി തനിമയെന്ന തങ്കുവും . മനുഷ്യ ചങ്ങലയിൽ കാഞ്ഞങ്ങാടിന്ടിനടുത്ത് പൂച്ചക്കാട് വെച്ച് അണിചേർന്ന തങ്കു സി പി ഐ എം ചെന്നടുക്കം ബ്രാഞ്ച് സെക്രട്ടറി സുനിലിന്റേയും വിനീതയുടെയും മകളാണ് .മലയോരത്ത് നിന്നും നിരവധി പേരാണ് മനുഷ്യചങ്ങലയിൽ ഭാഗമായത്
ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യമുയർത്തിയാണ് സമരം. റെയിൽവേ യാത്രാദുരിതം, കേന്ദ്രത്തിന്റെ നിയമന നിരോധനം, സംസ്ഥാനത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധം എന്നിവയിൽ പ്രതിഷേധിച്ചാണ് മനുഷ്യച്ചങ്ങല തീർക്കുന്നത്. അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം കാസർകോട്ട് ആദ്യ കണ്ണിയായി. ഡിവൈഎഫ്ഐയുടെ ആദ്യ പ്രസിഡന്റ് ഇ. പി.ജയരാജൻ രാജ്ഭവനുമുന്നിൽ അവസാന കണ്ണിയായി.
രാജ്ഭവനുമുന്നിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കാസർകോട്ട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് പി.കെ.ശ്രീമതി ടീച്ചറും ഉദ്ഘാടനം ചെയ്തു. പത്തുലക്ഷത്തിലധികം യുവജനങ്ങൾ അണിനിരക്കുന്ന ചങ്ങലയിൽ കർഷകരും തൊഴിലാളികളും വിദ്യാർഥികളും അധ്യാപകരും തുടങ്ങി സമൂഹത്തിന്റെ പരിച്ഛേദം അണിനിരന്നു. വൈകിട്ട് നാലരയ്ക്ക് ട്രയൽച്ചങ്ങല തീർത്തശേഷം അഞ്ചിന് മനുഷ്യച്ചങ്ങല തീർത്ത് പ്രതിജ്ഞ എടുത്തത്. തുടർന്ന് പ്രധാനകേന്ദ്രങ്ങളിൽ പൊതുസമ്മേളനവും സംഘടിപ്പിപ്പിച്ചു.
No comments