കൈവെട്ടുകേസിൽ പിടിയിലായ സവാദ് വിവാഹം കഴിച്ചത് കാസർഗോഡ് മഞ്ചേശ്വരത്ത് നിന്നും അവിടെയുള്ള വ്യാജപ്പേര് "ഷാനവാസ് ''
കാസർഗോഡ്: കൈവെട്ടുകേസിൽ പിടിയിലായ സവാദ് വിവാഹം കഴിച്ചതും വ്യാജപ്പേരിൽ. കാസർഗോഡ് മഞ്ചേശ്വരം തുളുനാട്ടിൽ നിന്നും വിവാഹിതനായ സജാദ് അവിടെ നൽകിയിരുന്ന പേര് ഷാനവാസ് എന്നായിരുന്നു. വിവാഹ സമയത്ത് പള്ളിയിൽ നൽകിയ പേര് ഷാനവാസ് എന്നായിരുന്നു. നേരത്തേ ഉള്ളാർ ദർഗയിൽ നിന്നും പരിചയപ്പെട്ടയാളുടെ മകളെയായിരുന്നു സജാദ് വിവാഹം കഴിച്ചത്. വിവാഹസമയത്ത് താൻ കണ്ണൂർ സ്വദേശിയാണെന്ന് സജാദ് പെൺവീട്ടുകാരെ ധരിപ്പിച്ചിരുന്നത്. 2016 ഫെബ്രുവരിയിലായിരുന്നു വിവാഹം നടന്നത്. വിവാഹസമയത്ത് വരൻ കൈവെട്ടുകേസ് പ്രതിയാണെന്ന് അറിയില്ലായിരുന്നെന്നും അക്കാര്യത്തിലൊന്നും കൂടുതൽ അന്വേഷണം നടത്തിയിരുന്നില്ല എന്നും ഭാര്യയുടെ പിതാവ് പറയുന്നു. കർണാടക സ്വദേശിയാണ് സവാദിന്റെ ഭാര്യാപിതാവ്. 25 വർഷമായി മഞ്ചേശ്വരത്താണ് താമസം. വിവാഹം കഴിച്ചു കൊടുക്കുമ്പോൾ ഒന്നും അറിഞ്ഞിരുന്നില്ല എന്നാണ് സ്പെഷ്യൽ ബ്രാഞ്ചിനോടും പറഞ്ഞത്.
No comments