മെത്രാൻമ്മാരെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയാൻ മാപ്പ് പറയണം... കെ.പി.സി.സി മൈനോരിറ്റി ഡിപാർട്ട്മെന്റ് ഹോസ്ദുർഗ്ഗ് നിയോജക മണ്ഡലം
വെള്ളരിക്കുണ്ട് : ചുവപ്പ് കണ്ടകാളയുടെ മനോഭാവമാണ് മന്ത്രി സജി ചെറിയാനിപ്പോൾ.രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് വിരുന്നു സല്കാരത്തിൽ പങ്കെടുത്ത മെത്രാൻ മാരെ അധിക്ഷേപിക്കുകയും ഹീനമായ ഭാഷയിൽ
അപമാനിക്കുകയും ചെയ്തതിനെതിരെ KPCC മൈനോരിറ്റി ഡിപ്പാർട്ട്മെന്റ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം.. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പിണറായി തമ്പുരാനെ മാത്രമേ മെത്രന്മാർ സന്ദർശിക്കാൻ പാടുള്ളുവെന്ന മോഹം മന്ത്രിയുടെ മനസ്സിൽ തന്നെഇരിക്കുന്നതാണ് ഉചിതം.
ബി.ജെ.പി.യെ പോലെ തന്നെ ഈ സമൂഹത്തിൽ അപകടകാരികളാണു സി.പി.എം എന്നു കൃത്യമായ ബോധ്യം രാജ്യത്തെ കൃസ്ത്യൻ വിഭാഗത്തിനുണ്ടന്നു മന്ത്രി സജി ചെറിയാൻ മനസിലാക്കിയാൽ നല്ലത്,അതുകൊണ്ട് മെത്രന്മാരെ അപമാനിക്കും വിധം നടത്തിയ
പ്രസ്താവന പിൻവലിച്ച് മന്ത്രി പൊതുസമൂഹത്തോട് മാപ്പുപറയണമെന്നു കെ.പി.സി.സി.മൈനോരിറ്റി കോൺഗ്രസ് കള്ളാർ മണ്ഡലം കമ്മിറ്റി ആവിശ്യപ്പെട്ടു.യോഗത്തിൽ നിയോജക മണ്ഡലം ചെയർമാൻ ആദ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്. Mm. സൈമൺ ഉത്ഘാടനം ചെയ്തു. കള്ളാർ. പഞ്ചായാത് പ്രസിഡന്റ്. TK. നാരായണൻ. മുഖ്യ ആധിതി ആയിരുന്നു. മൈനോരീറ്റി കോൺഗ്രസ് മണ്ഡലം ചെയർമാൻ ആയി. റോയ് കള്ളാർ തിരഞ്ഞെടുത്തു. കോൺഗ്രസ് നേതാകളായ. അബ്ദുള്ള കള്ളാർ. സജി കള്ളാർ. നൗഷാദ് ചുള്ളിക്കര. മൊയ്‌തു കള്ളാർ EK ഗോപാലൻ. ലീലാമ ജോസ് എന്നിവർ സംസാരിച്ചു
No comments