Breaking News

രണ്ട് മാസം ഗർഭിണിയായ യുവതി മരിച്ചു തായന്നൂർ കാലിച്ചാനടുക്കം സ്വദേശിനി കെ.പി. ഫൗസിയ 36 ആണ് മരണപ്പെട്ടത്


കാലിച്ചാനടുക്കം : ശ്വാസ തടസവും വയറു വേദനയെയും തുടർന്ന് രണ്ട് മാസം ഗർഭിണിയായ യുവതി മരിച്ചു. തായന്നൂർ കാലിച്ചാനടുക്കം കെ.പി ഹൗസിൽ തൈക്കടപ്പുറം സിദ്ദീഖിന്റെ ഭാര്യ കെ.പി. ഫൗസിയ 36 ആണ് മരിച്ചത്. വയറു വേദനയും ശ്വാസതടസവും അനുഭവപ്പെട്ട് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യ നില വഷളായതിനെ തുടർന്ന് ഇന്നലെ വൈകിട്ട് മംഗലാപുരം ആശുപത്രിയിൽ കൊണ്ട് പോകവെ ഉപ്പളയിൽ വെച്ചാണ് മരണം. ഉപ്പളയിലെ ആശുപത്രിയിൽ എത്തിച്ച് ഡോക്ടർ പരിശോധിച്ചതിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു. സാഹ്റാൻ ഏക മകൻ. കാലിച്ചാനടുക്കത്തെ കെ പിഹമീദ് - ഖദീജയുടെയും മകളാണ്. സഹോദരങ്ങൾ: നസീർ, മുഹമ്മദ്, സമീറ, റൂഖിയ. കാലിച്ചാനടുക്കത്ത് പുതിയ വീട് കെട്ടാൻ തറ ഒരുക്കിയിരുന്നു ഇതിനിടെയാണ് ഫൗസിയയുടെ ആകസ്മികമരണം .ഖബറടക്കം ഇന്ന് ഉച്ചക്ക് കാലിച്ചനടുക്കം ജുമാമസ്ജിദ് ഖബർ സ്ഥാനിൽ നടക്കും.


No comments