Breaking News

പുതുവത്സരദിനത്തിൽ ഷാർജയില്‍ വാഹനാപകടം; 2 മലയാളികള്‍ക്ക് ദാരുണാന്ത്യം


ഷാര്‍ജ: ഷാർജയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. തിരുവനന്തപുരം പേരൂർക്കട സ്വദേശി ജാസിം സുലൈമാൻ (33), പാങ്ങോട് സനോജ് മൻസിലിൽ സനോജ് ഷാജഹാൻ (38) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഷാർജ - അജ്‌മാൻ റോഡിലാണ് അപകടം ഉണ്ടായത്. മരിച്ച ജാസിമിന്റെ ഭാര്യ ഷിഫ്‌ന അബ്ദുൽ നസീർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ മക്കളായ ഇഷ, ആദം എന്നിവർക്കും അപകടത്തിൽ പരിക്കേറ്റു.

No comments