പെട്രോളിന് തീ പിടിച്ച് പൊള്ളലേറ്റ ചികിത്സയിലായിരുന്ന കൊന്നക്കാട് സ്വദേശിയായ യുവാവ് മരിച്ചു
വെള്ളരിക്കുണ്ട് : പെട്രോളിന് തീ പിടിച്ച് പൊള്ളലേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. മാലോം കൊന്നക്കാട് അശോകച്ചാലിലെ തോമസിന്റെ മകൻറെജി തോമസ് 47 ആണ് മരിച്ചത്. മിനിയാന്ന് പുലർച്ചെ 1.30 ന് വീട്ടിൽ വെച്ചാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ് മംഗലാപുരം ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരണം സംഭവിച്ചു. വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യയും രണ്ട് മക്കളുണ്ട്.
No comments