Breaking News

യുവധാര എരുമക്കുളം യു.എ.ഇ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ


കോടോത്ത്: യുവധാര എരുമക്കുളം യു.എ.ഇ കമ്മിറ്റിയുടെ 5 ആം വാർഷികം ഷാർജ റുവി ഹോട്ടലിൽ വെച്ച് നടന്നു. യു.എ.ഇ കമ്മിറ്റി പ്രസിഡന്റ് ഗണേഷ് തൊട്ടിയിൽ അധ്യക്ഷത വഹിച്ച യോഗം കോടോം എൽ.സി മെമ്പറും ഡിവൈഎഫ്ഐ കോടോം മേഖല സെക്രട്ടറിയും മൂന്നാം വാർഡ് മെമ്പറുമായ കുഞ്ഞികൃഷ്ണൻ ഉത്ഘാടനം ചെയ്‌തു. എൽ.സി മെമ്പർ പി. ഗോവിന്ദൻ, രാഹുൽ ഇ.കെ , ക്ലബ്‌ സെക്രട്ടറി ഹരികൃഷ്ണൻ, പ്രസിഡന്റ്‌ ഗീതേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.  

പുതിയ ഭാരവാഹികൾ 

സന്തോഷ്‌ കോടോത്ത് - സെക്രട്ടറി 

അശോകൻ ഇടയില്യം - പ്രസിഡന്റ്‌ 

രാഗേഷ് രാമൻ - ട്രെഷറർ

No comments