നാരീശക്തി പരേഡിൽ രാജ്യത്തിന് അഭിമാനമായി വെള്ളരിക്കുണ്ട് പുങ്ങംചാലിലെ സാനിയ റോബിയും മേജർ കിരൺ മാത്യുവും
വെള്ളരിക്കുണ്ട് : കർത്തവ്യ പഥിൽ നാരീ ശക്തി, പരേഡിൽ വെള്ളരിക്കുണ്ട് പുങ്ങംചാലിന് അഭിമാനസ്ഥാനം. പുങ്ങംചാലിലെ സാനിയ റോബിയും മേജർ കിരൺ മാത്യുവും ആണ്
സംഘങ്ങളെ നയിക്കുന്ന മലയാളി യുവതികളിൽ കാസർകോട് ജില്ലയിലെ പുങ്ങംചാൽ എന്നഗ്രാമത്തെ രാജ്യത്തിന് തന്നെ അഭിമാനമാക്കിയത്...
ഇന്ന് നടന്ന റിപ്പബ്ലിക് ദിന പരേഡിൽ 1 കേരള ആർട്ടിലറി ബാറ്ററി എൻ.സി.സി യൂണിറ്റ് അംഗം കേഡറ്റ് സാനിയ റോബി തെക്കേവയലിൽ ഇന്ത്യ എൻ.സി.സി. 'കർത്തവ്യപഥ് ' കണ്ടിൻജൻ്റിൽ കേരള - ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ചാണ് പങ്കെടുത്തത്..
പുങ്ങംചാലിലെ തെക്കേവയലിൽ റോബി ജോർജ്ജിന്റെയും ഷിജി റോബിയുടെയും മകളാണ് സാനിയ. സഹോദരി: സ്റ്റെഫി റോബി.
ഇപ്പോൾ ന്യൂഡൽഹിയിൽ പരിശീലനത്തിലുള്ള കേഡറ്റ് സാനിയ റോബി തലശ്ശേരി ബ്രണ്ണൻ കോളേജ് രണ്ടാം വർഷ ബി എ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിനിയാണ്.
ഡൽഹിയിൽ നടന്ന എഴുപത്തി അഞ്ചാം റിപ്പപ്ലിക് ദിന പരേഡിൽ പങ്കെടുത്ത മറ്റൊരു മിടുക്കി മേജർ കിരൺ മാത്യു ആണ്. നഴ്സിംഗ് സർവ്വീസിന് ആദ്യമായി റിപ്പബ്ലിക് പരേഡിന് അവസരം ലഭിച്ചപ്പോൾ വിമുക്ത ഭടൻ പുങ്ങാംചലിലെ ഇലഞ്ഞി കുഴിയിൽ മാത്യുവിന്റെയും അൽഫോൺസായുടെയും മകൾ മേജർ കിരൺ മാത്യുവും നാടിന് അഭിമാനമായി..
2016 സെപ്തംബറിലാണ് കിരൺ മാത്യു നാലുവർഷത്തെ കേഡറ്റ് പരിശീലനവും ബി. എസ്. സി. നേർഴ്‌സും ഡിഗ്രിയും നേടി ഇന്ത്യൻ ആർമിയിൽ ജോലി നേടിയത്. ജമ്മു , ല്കനൗ, കൽക്കട്ട, എന്നീ സ്ഥലങ്ങളിൽ ആർമി ആശുപത്രികളിൽ സേവനം ചെയ്തിട്ടുണ്ട്. രശ്മി മാത്യു. റോഷ്ണി മാത്യു എന്നിവർ സഹോദരിമാരാണ്..
No comments