Breaking News

കുറ്റിക്കോലിൽ ബോര്‍വെല്‍ ലോറി പിക്കപ്പ് വാനിൽ ഇടിച്ച് ഒരാള്‍ മരിച്ചു മരിച്ചത് വെള്ളരിക്കുണ്ടിൽ മൽസ്യ വിൽപ്പന നടത്തുന്ന യുവാവ്


കുറ്റിക്കോല്‍ : കുറ്റിക്കോൽ കളക്കരയിൽ കുഴൽ കിണർ നിർമാണത്തിന് എത്തിയ വണ്ടിയും പിക്കപ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കുറ്റിക്കോൽ- ചുളളിക്കര റൂട്ടിൽ കളക്കരയിൽ ഇന്ന് രാവിലെ എട്ട് മണിക്കാണ് അപകടം. പിക്ക് ആപ് ഡ്രൈവർ കൊട്ടോടി സ്വദേശി ജിജോ ജോസഫ് (30) ആണ് മരിച്ചത്. കുഴൽ കിണർ നിർമാണ വണ്ടിയിൽ ഉണ്ടായിരുന്ന മണി, കേശവൻ, അണ്ണാമല, കറുപ്പയ്യ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . . കുറ്റിക്കോൽ ഭാഗത്തേക്കു പോകുകയായിരുന്ന പിക്കപ് വാനും ചുള്ളിക്കരയിലേക്ക് വരികയായിരുന്ന കുഴൽ കിണർ നിർമാണ വണ്ടിയാണ് അപകടത്തിൽപെട്ടത്. പിതാവ്: പനച്ചിക്കുന്നേൽ ജോസഫ് (കുഞ്ഞ്). മാതാവ്: മേരി. മറ്റു സഹോദരങ്ങൾ : ജോബി, ജസ്റ്റിൻ

No comments