ഭീമനടി കോടതിയിൽ റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി ന്യായാധികാരി ഐശ്വര്യ രവികുമാർ പതാക ഉയർത്തി
ഭീമനടി കോടതിയിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി. ന്യായാധികാരി ഐശ്വര്യ രവികുമാർ പതാക ഉയർത്തി. ചടങ്ങിൽ ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്റ്റേറ്റ് രണ്ട് ബാലു ദിനേശ് റിപ്പബ്ലിക് ദിന സന്ദേശം നൽകി. ചടങ്ങിൽ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിസി ഇസ്മായിൽ അഡ്വക്കറ്റ് മാരായ പിണുഗോപാൽ, ശിവപ്രസാദ്, സോജൻ ജി കുന്നേൽ, മാത്യൂ കാരാട്ട്, കമലാക്ഷൻ വി കെ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ശ്രീ അനീഷ് കെവി ,സെക്രട്ടറി സ്വാഗതവും ശ്രീ അജിതൻ ടി.എൻ നന്ദിയും രേഖപ്പെടുത്തി
No comments