കന്നി വിഷ്ണുമൂർത്തി കെട്ടിയാടി അനുഗ്രഹം ചൊരിഞ്ഞ് ഒടയംചാൽ കോടോത്തെ ശ്യാംജിത്ത്
വെള്ളരിക്കുണ്ട് : കന്നി വിഷ്ണുമൂർത്തി കെട്ടിയാടി അനുഗ്രഹം ചൊരിഞ്ഞ് കോടോത്തെ ശ്യാംജിത്ത് മൂന്നുനാൾ നീണ്ടു നിൽക്കുന്ന കോടോത്ത് കളരി പതിക്കാൽ കളിയാട്ടത്തിന്റെ രണ്ടാം ദിവസമായ ഞായറാഴ്ച ആദ്യമായി വിഷ്ണുമൂർത്തി തെയ്യക്കോലമണിഞ്ഞ് കോടോത്തെ ശശി പണിക്കർ - സുമ ദമ്പതികളുടെ മകനായ ശ്യാംജിത്ത്.ഗുരു ജനങ്ങളുടെ കൃപകടാക്ഷങ്ങൾ ഏറ്റുവാങ്ങി തുടങ്ങിയ തെയ്യക്കോലം കാണാൻ നൂറുകണക്കിനാളുകൾ ഒഴുകിയെത്തി.കോടോം ഗ്രാമ ലക്ഷ്മി പ്രോഡ്യൂസർ കമ്പനി ജീവനക്കാരനായ ശ്യാംജിത്ത് റെയിൻബോ കോടോത്തിന്റെ മികച്ച ഫുട്ട്ബോൾ താരവുമാണ്. സഹോദരങ്ങൾ ശ്യാമ, അർജുൻ
No comments