Breaking News

വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ജീവിതശൈലീ രോഗികൾക്ക് പ്രമേഹം, കൊളസ്ട്രോൾ ടെസ്റ്റ് സൗജന്യം


വെള്ളരിക്കുണ്ട്: ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികൾക്ക് ആശ്വാസമായി ആശുപത്രി വികസന സമിതി' ബുധൻ, വ്യാഴം ദിവസങ്ങളിൽ ആശുപത്രിയിലെത്തുന്ന ജീവിത ശൈലീരോഗികൾക്ക് പ്രമേഹം, കൊളസ്ട്രോൾ ലാബ് പരിശോധനകൾ സൗജന്യമാക്കാൻ ഇന്ന് ചേർന്ന ആശുപത്രി വികസന സമിതിയുടെ യോഗം തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  ഭൂപേഷ് കെ അധ്യക്ഷത വഹിച്ചു.  ആശുപത്രിയുടെ പുതിയ ബ്ലാക്കിൻ്റെ വയറിംഗ് ജോലികൾ തീർന്നാലുടൻ ഉദ്ഘാടനം നടത്തുവാൻ തീരുമാനിച്ചു. ആശുപത്രി കവാടത്തിലെ കുത്തനെയുള്ള റോഡ് വഴി മാറ്റി സുഗമമാക്കി പ്രവർത്തി നടത്തുവാൻ ബ്ലോക്ക് പഞ്ചായത്ത് പതിനേഴ് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പ്രവർത്തി ടെൻഡർ നടപടികൾ പൂർത്തിയായി. സ്റ്റാഫ് കമ്മിറ്റിയുടെ ആദിമുഖ്യത്തിൽ ചെറിയ കാൻ്റിൻ ആരംഭിക്കുവാനും തീരുമാനമായി. യോഗത്തിൽ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പത്മകുമാരി, ടി.പി തമ്പാൻ, പ്രിൻസ് ജോസഫ് എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ ഷിനിൽ വി സ്വാഗതവും ഹെൽത്ത് ഇൻസ്പക്ടർ അജിത് സി ഫിലിപ്പ് നന്ദിയും പറഞ്ഞു.

No comments