സ്വർണകിരീടം ചൂടിയ മാലാഖമാരായി പ്രീ സ്ക്കൂൾ ആയമാർ... പ്രീ പ്രൈമറി ദ്വിദിന പരിശീലനം സമാപിച്ചു
കാസറഗോഡ്: പ്രീ സ്ക്കൂൾ വിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ അംഗീകൃത പ്രീ പ്രൈമറി അധ്യാപികമാർക്കും ആയമാർക്കും നടത്തിവരുന്ന ശില്പശാലയിലാണ് കിരീടം ചൂടിയ മാലാഖമാരായി ഒരുക്കി സ്വീകരിച്ചത്.
പ്രീ സ്ക്കൂൾ വിദ്യാലയത്തിൽ ടീച്ചർമാരും ആയമാരും സഹവർത്തിത്തത്തോടെ പഠന പ്രവർത്തനത്തിലും പഠനേതര പ്രവർത്തനത്തിലും ഒന്നിച്ച് നിൽക്കേണ്ടതിന്റെ പ്രാധാന്യത്തെ അടിവരയിട്ട് കൊണ്ടാണ് ശിൽപശാല സമാപിച്ചത്. കാസർഗോഡ് ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടർ എൻ നന്ദികേശ ശിൽപശാലയിൽ മുഖ്യാതിഥിയായി .ഡയറ്റ് ലക്ചറർ അജിത കെ, രാജഗോപാലൻ പി, സനിൽകുമാർ വെള്ളുവ , സുധീഷ് ചട്ടഞ്ചാൽ, സുജി ഇ.ടി, സന്ധ്യ, രജനി എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി.
No comments