Breaking News

രാഹുല്‍ മാങ്കുട്ടത്തിന്റെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാകുന്നു


യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കുട്ടത്തിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ആര്‍ഡിഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധം ശക്തമായതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമാവുകയും ബാരിക്കോട് തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ച് നഗരസഭക്ക് സമീപത്ത് വെച്ചാണ് പൊലീസ് ബാരിക്കോഡ് വെച്ച് തടഞ്ഞത്. കെപിസിസി അംഗം ഹക്കീം കുന്നില്‍ ഉദ്ഘാടനം മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കാര്‍ത്തികേയന്‍ പെരിയ അധ്യക്ഷനായി. എം.അസിനാര്‍, ബി.പി.പ്രദീപ്കുമാര്‍, പ്രവീണ്‍ തോയമ്മല്‍, രതീഷ് കാട്ടുമാടം, രാജേഷ് പള്ളിക്കര, രാജേഷ് തമ്പാന്‍, ഉസൈസ് ബേഡകം, പ്രവാസ് ഉണ്ണിയാടന്‍, ദീപു കല്യോട്ട് തുടങ്ങി നിരവധി പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

No comments