18 വർഷമായി ഭീമനടി കാലിക്കടവിൽ താമസിക്കുന്ന ഉത്തരേന്ത്യൻ കുടുംബത്തിന് താലൂക്ക് സപ്ലെ ഓഫീസ് റേഷൻ കാർഡ് നൽകി
വെള്ളരിക്കുണ്ട് : 18 വർഷമായി വെള്ളരിക്കുണ്ട് താലൂക്കിൽ ഭീമനടിക്കടുത്ത് കാലിക്കടവിൽ താമസിക്കുന്ന ഉത്തരേന്ത്യൻ കുടുംബത്തിന് റേഷൻ കാർഡ് നൽകി.
രാജസ്ഥാൻ സ്വദേശിയായ രാംകുമാർ ഉത്തർപ്രദേശ് സ്വദേശിയായ ഭാര്യ രാജ് കുമാരി, ഭീമനടി എൽ. പി.സ്കൂളിൽ പഠിക്കുന്ന മകൻ രാജ്കുമാർ എന്നിവർ അടങ്ങിയ കുടുംബത്തിനാണ് റേഷൻ കാർഡ് നൽകിയത്. ടൈൽ വർക്ക് ചെയ്താണ് ഇവർ കഴിയുന്നത്.
ഇവരുടെ മറ്റ് സഹോദരങ്ങളും ബന്ധുക്കളും ഭീമനടി, കാലിക്കടവ്, കുന്നും കൈ എന്നിവിടങളിൽ കഴിഞ്ഞ 20 വർഷത്തിലധികമായി താമസിക്കുന്നണ്ട്.
ചടങ്ങിൽ ടി.എസ്.ഒ. സജീവൻ ടി.സി, ജീവനക്കാരായ ബിനോയ് ജോർജ്, ശ്രീജിത് ടികെ, വിശാൽ ജോസ്, പ്രജിത പി, രാധ. ഏ, സവീദ് കുമാർ .കെ , മധു .സി കെ . റേഷൻ കട ലൈസൻസി കെ.എം. മൈക്കിൾ എന്നിവർ പങ്കെടുത്തു.
No comments