ഹരിതം വെള്ളരിക്കുണ്ടിൽ പങ്കാളികളായി സർക്കാർ ജീവനക്കാരും അധ്യാപകരും ബാങ്ക്ഉദ്യോഗസ്ഥരും..
വെള്ളരിക്കുണ്ട് : പുതുവത്സര ദിനത്തിൽ മാലിന്യ മുക്തമായ മലയോര താലൂക് ആസ്ഥാനമായ വെള്ളരിക്കുണ്ട് ടൗണിലെ സൗന്തര്യവത്ക്കരണ പദ്ധതിയിൽ സർക്കാർ ജീവനക്കാരും അധ്യാപകരും ബാങ്ക് ഉദ്യോഗസ്ഥരും പങ്കാളികളായി
തിരക്ക് പിടിച്ച ജോലിക്കിടയിലും വെള്ളരിക്കുണ്ട് ടൗണിന്റെ ഹരിത പദ്ധതിക്ക് ആവശ്യമായ പിന്തുണയുമായി തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വെള്ളരിക്കുണ്ട് തഹസിൽദർ പി. വി. മുരളി. ജോയിന്റ് ആർ. ടി. ഒ. മേഴ്‌സികുട്ടി സാമുവൽ. താലൂക് സപ്ലൈ ഓഫീസർ ടി. പി. സജീവൻ. ട്രഷറി ഓഫീസർ സനൽ കുമാർ വെള്ളരിക്കുണ്ട് എസ്. ഐ. സജി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള 50ഓളം ഉദ്യോഗസ്ഥർ ടൗൺ ശുചീകരണപ്രവർത്തനങ്ങളുമായി രംഗത്തിറങ്ങിയത്.ഇതിൽ 31പേരും വെള്ളരിക്കുണ്ട് താലൂക് ഓഫീസിലെ വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥരായിരുന്നു.
സർക്കാർ ജീവനക്കാരും മാലിന്യമുക്ത പദ്ധതിയിലേക്ക് എന്നപരിപാടി പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു. ഹരിതം വെള്ളരിക്കുണ്ട് പദ്ധതി ചെയർമാൻ ഷോബി ജോസഫ് അധ്യക്ഷതവഹിച്ചു..
വെള്ളരിക്കുണ്ട് സഹകരണ ആശുപത്രിപ്രസിഡന്റ് പി.ജി.ദേവ്. വെള്ളരിക്കുണ്ട് ഫെറോനവികാരി ഫാദർ ഡോ. ജോൺസൺ അന്ത്യാങ്കുളം. വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ. സെക്രട്ടറി ബാബു കല്ലറക്കൽ. ബളാൽ പഞ്ചായത്ത് വികസന സമിതി ജന.കൺവീനർ ജോർജ്ജ് തോമസ്. എസ്. ബി. ഐ. മാനേജർ ആസാദ്കുമാർ. യൂണിയൻ ബാങ്ക് മാനേജർ ബി ജോ. എ. ജെ. ഗ്രാമീൺ ബാങ്ക് മാനേജർ ബിനു കുമാർ സാജൻ പൂവന്നിക്കുന്നേൽ. വാർഡ് മെമ്പർ വിനു കെ. ആർ.. വില്ലേജ് ഓഫീസർ അജി. തുടങ്ങിയവർ പ്രസംഗിച്ചു
No comments