Breaking News

തൈക്കടപ്പുറത്തെ സ്വകാര്യ ബീച്ച് പാര്‍ക്ക് അജ്ഞാതര്‍ കത്തിച്ചു


വിമുക്തഭടന്‍ നീലേശ്വരത്തെ കെ.രാജേന്ദ്രകുമാര്‍ മാനേജിംഗ് പാര്‍ട്ണറായ തൈക്കടപ്പുറം സ്റ്റോര്‍ ജംഗ്ഷനിലെ നെയ്തല്‍ ലെയ്‌ഷോര്‍ പാര്‍ക്കാണ് അജ്ഞാതര്‍ തീവെച്ച് നശിപ്പിച്ചത്. വ്യാപാരി വ്യവസായി സമിതിയും ഉമ്പുണ്ടു അമിറ്റി ക്ലബ്ബും നീലേശ്വരം ബീച്ച് ഫെസ്റ്റ് നടത്തിയത് ഇവിടെ വെച്ചാണ്.  ആഘോഷപരിപാടികള്‍ നടത്താന്‍ സ്ഥലം വിട്ടുനല്‍കുന്ന ലെയ്‌ഷോര്‍ പാര്‍ക്കിനോടനുബന്ധിച്ച് സ്ഥാപിച്ച കഫ്തീരിയ റഫ്രഷ്‌മെന്റ് സ്റ്റാളാണ് തീവെച്ച് നശിപ്പിച്ചത്.  ഫ്രിഡ്ജ് ഉള്‍പ്പെടെ സ്ഥാപനത്തിലുണ്ടായിരുന്ന മുഴുവന്‍ സാധനങ്ങളും  6 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി രാജേന്ദ്രകുമാര്‍ നീലേശ്വരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നീലേശ്വരം പോലീസ് സംഭവസ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. 

No comments