കാരുണ്യ വഴിയിൽ അശരണർക്ക് ആശ്വാസമായി കൊന്നക്കാട് മുട്ടോംകടവ് സ്റ്റാർ ഗ്രൂപ്പിൻ്റെ കൈത്താങ്ങ് പദ്ധതി
കൊന്നക്കാട്: സ്റ്റാർ കൈത്താങ്ങിന്റെ കാരുണ്യ പ്രവാഹം സാധാരക്കാർക്ക് അത്താണിയാകുന്നു. സുമനസ്സുകളുടെ അകമഴിഞ്ഞ സഹായത്താൽ മുന്നോട്ട് ചലിക്കുകയാണ് ഒരു പറ്റം മനുഷ്യസ്നേഹികൾ രൂപം കൊടുത്ത സ്റ്റാർ കൈത്താങ്ങ്. മുട്ടോംകടവ് സ്റ്റാർ ഗ്രൂപ്പിന്റെ കൈവഴിയാണ് സ്റ്റാർ കൈത്താങ്ങ്.
കഴിഞ്ഞ രണ്ടര വർഷമായി ജനകീയ കൂട്ടായ്മയിലൂടെ സമാഹരിച്ച 3,25,000 രൂപ 22 രോഗികൾക്ക് ആശ്വാസം നൽകി.
സ്റ്റാർ വാട്സ്ആപ്പ് ഗ്രൂപ്പു വഴി സമാഹരിച്ചു നൽകിയ പത്തു ലക്ഷം രൂപയ്ക്ക് പുറമെയാണ് മാസം തോറും ഓരോ അംഗങ്ങളും 100 രൂപ വീതം മാറ്റിവെച്ചു സ്വരൂപിക്കുന്ന ഈ സഹായം.
സഹായം നൽകിയ 22 പേരിൽ മിക്കവർക്കും തുടർസഹായത്തിന് അർഹതയുള്ളവരാണ്.
സ്റ്റാർ കൈത്താങ്ങിന്റെ 22 മത് ധനസഹായം മിനി ഭാസ്കരൻ മൈക്കയത്തിന് വേണ്ടി കൊന്നക്കാട് പാലിയേറ്റീവ് മുൻ പ്രസിഡന്റ് ജോസ് സി.ജെ സ്റ്റാർ കൈത്താങ്ങ് പ്രസിഡന്റ് വി.സുരേഷിൽ നിന്നും ഏറ്റുവാങ്ങി
കൈത്താങ്ങിന്റെ ഫണ്ടിന്റെ പരിമിതി മറികടക്കാൻ പ്രദേശത്തെ സുമനസ്സുകളായ ആളുകളുടെ സഹായം അഭ്യർത്ഥിക്കുകയാണ് സ്റ്റാർ കൈത്താങ്ങിൻ്റെ അമരക്കാർ
No comments