Breaking News

കാസർകോട് 59കാരനിൽ നിന്ന് പണം തട്ടി ഹണിട്രാപ്പ് സംഘം; ദമ്പതികളുൾപ്പെടെ 7 പേർ അറസ്റ്റിൽ


കാസർകോട്: കാസർകോട് 59കാരനിൽ നിന്ന് പണം തട്ടിയ ഹണിട്രാപ്പ് സംഘം പിടിയിൽ. ദമ്പതികൾ ഉൾപ്പടെ ഏഴ് പേരെ മേൽപ്പറമ്പ് പൊലീസാണ് പിടികൂടിയത്. മംഗളൂരുവിൽ എത്തിച്ച് നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. അഞ്ച് ലക്ഷം രൂപയാണ് മാങ്ങാട് സ്വദേശിയിൽ നിന്ന് തട്ടിയെടുത്തത്. വീണ്ടും ഭീഷണി തുടരുകയും കൂടുതൽ പണം ആവശ്യപ്പെട്ടപ്പോൾ പരാതി നൽകുകയുമായിരുന്നു പരാതിക്കാരൻ. അറസ്റ്റിലായ സംഘം റിമാൻ്റിലായി. 

No comments