സംസ്ഥാനഭക്ഷ്യ കമ്മിഷൻ അംഗം വെള്ളരിക്കുണ്ട് താലൂക്കിലെ കേരള-കർണാടക അതിർത്തിയിലെ കോളിത്തട്ട് പട്ടികവർഗ ഊരിൽ സന്ദർശനം നടത്തി
വെള്ളരിക്കുണ്ട് : സംസ്ഥാനഭക്ഷ്യ കമ്മിഷൻ അംഗം കുമാരി എം.വിജയ ലക്ഷമി ഇന്ന് വെള്ളരിക്കുണ്ട് താലൂക്കിലെ ഈസ്റ്റ് എളേരി പഞ്ചായത്തിൽ പെട്ട കേരള-കർണാടക അതിർത്തിയിലെ കോളിത്തട്ട് പട്ടിക വർഗ ഊര് ൽ സന്ദർശനം നടത്തി.
ഭക്ഷ്യ- സി വിൽസപ്ലൈസ്,ട്രൈബൽ , വനം, ICDS, പൊതുവിദ്യാഭ്യാസം, എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
കർണാടകത്തോട് ചേർന്ന് നിൽകുന്ന ഇവിടത്തെ 10 ഓളം വിടുകളിൽ നേരിൽ ചെന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. റേഷൻ കടകളിലൂടെയുള്ള AAY ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത, അംഗൻവാടികൾ വഴിയുള്ള കുട്ടികൾക്കും അമ്മ മാർക്കുമുള്ള സൗജന്യ ഭക്ഷ്യധാന്യ വിതരണം , ഗർഭസ്ഥകാല ധനസഹായം എന്നിവയെപ്പറ്റി അന്വേഷിച്ചു.
റേഷൻ കടകൾ വഴി AAYകാർഡ് വഴി ലഭിക്കേണ്ടുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ് ഊരിലെ കുടുംബങ്ങളെ അറിയിച്ചു. ബോദ്ധ്യപ്പെടുത്തി. ഗോതമ്പ് നിർബന്ധമായും വാങ്ങണമെന്നും നിർദേശിച്ചു.
പാലാവയലിലെ പൊതുവിതരണ കേന്ദ്രത്തിലും പരിശോധന നടന്നു. ഭൂരിഭാഗവും ട്രൈബൽ കുടുംബങ്ങൾ ഉൾപ്പെടുന്ന ഏഏവൈ കാർഡുടമകൾക്ക് ഗോതമ്പ് അടക്കമുള്ള ഭക്ഷ്യധാന്യങ്ങൾ കൃത്യമായി നൽകാനും നിർദേശിച്ചു.
പരിശോധനയിൽ സംസ്ഥാന ഭക്ഷ്യ കമ്മിഷൻ അംഗം കുമാരി. എം വിജയലക്ഷ്മി, ഭക്ഷ്യ കമ്മിഷൻ ഓഫിസിലെ റേഷനിംഗ് ഇൻസ്പക്ടർ രൻജിത് വി , എന്നിവ രും,
വെള്ളരിക്കുണ്ട് താലൂക്ക് താലൂക്ക് സപ്ലൈ ഓഫിസർ സജീവൻ. ടി സി , റേഷനിംഗ് ഇൻസ്പെക്ടർ മാരായ രാജീവൻ കെ.കെ, ജാസ്മിൻ കെ. ആൻ്റെണി , സിനിയർ ക്ലർക്ക് മാരായ അബിഷ പുത്തലത്ത്, പ്രജിത.പി, ജീവനക്കാരനായ സവിദ്കുമാർ കെ,
ഭീമനടി ബിറ്റ് ഫോറസ്റ്റ് ഓഫിസർ വൈശാഖ് കെ , നൂൺ മീൽ ഓഫിസർമാരായ ഉഷ . ഇപി, എം.സുനിൽകുമാർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ ബാബു. ഏ, പ്രമോട്ടർമാരായ സുനിഷ് പന്നിത്തടം, ശ്രീജ , ICDS സൂപ്പർവൈസർമാരായ ശരണ്യ വേണു, സുമ . പി സി , CDPO ലത പി,, എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു
No comments