Breaking News

മദ്യനിരോധനം നടപ്പാക്കണം കേരള മദ്യനിരോധനസമിതി ജില്ല കമ്മിറ്റി പരപ്പയിൽ ലഹരിവിരുദ്ധ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു


പരപ്പ : ലഹരിയുടെ കെണിയിൽ നിന്ന് കേരളം രക്ഷപ്പെടണമെങ്കിൽ , മദ്യനിരോധനം നടപ്പിലാക്കാൻ സർക്കാർ തയ്യാറാവണമെന്ന് പ്രമുഖ ഗാന്ധിയനും സാമൂഹ്യപ്രവർത്തകനുമായ അഡ്വ.  ടി.കെ. സുധാകരൻ. കേരള മദ്യനിരോധനസമിതി കാസർഗോഡ് ജില്ല കമ്മിറ്റി പരപ്പയിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിവസ്തുക്കളുടെ ഹബ്ബായി കേരളം മാറിയതിന് സർക്കാരിന്റെ ജനദ്രോഹമദ്യനയം കാരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ആരോഗ്യവും സമ്പത്തും കവർന്നെടുക്കുന്നതാണ് സർക്കാരിന്റെ  മദ്യനയമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

               കേരള മദ്യനിരോധന സമിതി ജില്ല പ്രസിഡണ്ട് കുര്യൻ തെക്കേക്കണ്ടത്തിൽ അധ്യക്ഷനായിരുന്നു.  ബിരിക്കുളം പള്ളി വികാരി ഫാ. മാത്യു മുക്കുഴി അനുഗ്രഹ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സഖറിയാസ് തേക്കുംകാട്ടിൽ, രക്ഷാധികാരി പ്രഭാകരൻ കരിച്ചേരി, വനിത വിഭാഗം സെക്രട്ടറി ടെസ്സി സിബി കൈതക്കൽ, ജില്ല സെക്രട്ടറി റോയി ആശാരി കുന്നേൽ,   ജില്ല വൈസ് പ്രസിഡണ്ടുമാരായ ഭാസ്കരൻ പട്ളം, ലൂസി പുല്ലാട്ടുകാലായിൽ, സംസ്ഥാന സമിതി അംഗം പാച്ചേനി കൃഷ്ണൻ, ,  പരപ്പ ഖത്തീബ് മുഹമ്മദ് ഫാറൂഖ് ഫൈസി, പരപ്പ ശ്രീ തളി ക്ഷേത്രം പ്രസിഡണ്ട്  കെ.ദാമോദരൻ നായർ,ജിജി കുന്നപ്പളളി, സിസ്റ്റർ ജയ ആന്റോ, വൈ. എം. സി. എ. കാസർഗോഡ് സബ് റീജിയൺ  വൈസ് ചെയർമാൻ ജോസ് പാലക്കുടി, സി.എം ഇബ്രാഹിം , മനോജ് മുടവനാട്ട്, സുകു ബാനം എന്നിവർ പ്രസംഗിച്ചു.

No comments