പരപ്പ ബ്ലോക്ക് പഞ്ചായത്ത് 2024-25 വർഷത്തെ പദ്ധതി രൂപീകരണ ഗ്രാമസഭ ചേർന്നു
പരപ്പ : ബ്ലോക്ക് പഞ്ചായത്ത് 2024-25 വർഷത്തെ പദ്ധതി രൂപീകരണ ഗ്രാമ സഭ വൈസ് പ്രസിഡന്റ് കെ. ഭൂപേഷിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് എം. ലക്ഷ്മി ഉത്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ രജനി കൃഷ്ണൻ പദ്ധതി രൂപരേഖ അവതരിപ്പിച്ചു.. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കെ. രവി. കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ. പി. ബളാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാമണി, ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന ജോണി, പനത്തടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എം.കുര്യാക്കോസ്, സ്ഥിരം സമിതി അധ്യക്ഷരായ പി. വി. ചന്ദ്രൻ, കെ. പദ്മ കുമാരി എന്നിവർ സംസാരിച്ചു. ജോയിന്റ് ബി. ഡി. ഒ. ബിജുകുമാർ കെ. ജി. ചർച്ച ക്രോഡികരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ. ആസൂത്രണ സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത ഗ്രാമ സഭക്ക് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോസഫ്.എം. ചാക്കോ സ്വാഗതവും ജി. ഇ.ഒ. ജയരാജൻ. പി. കെ. നന്ദി യും പറഞ്ഞു
No comments