ചുമട്ട്തൊഴിലാളികൾ പണിമുടക്കിലേക്ക് ചുമട്ട്തൊഴിലാളി ക്ഷേമ ബോർഡ് ഭീമനടി സബ് ഓഫിസിന്റെ പരിധിയിലെ ചുമട്ട്തൊഴിലാളികളാണ് കൂലി വർദ്ധനവ് നേടിയെടുക്കാൻ വേണ്ടി ജനുവരി 16 ന് സൂചനാ പണിമുടക്കും 20 മുതൽ അനിശ്ചിതകാല പണിമുടക്കും നടത്താൻ തീരുമാനം
വെള്ളരിക്കുണ്ട് : ചുമട്ട്തൊഴിലാളി ക്ഷേമ ബോർഡ് ഭീമനടി സബ്ബ് ഓഫിസിന്റെ പരിധിയിൽ കയറ്റിയിറക്ക് നടത്തുന്ന ചുമട്ട്തൊഴിലാളികൾ കൂലി വർദ്ധനവ് നേടിയെടുക്കാൻ വേണ്ടി ജനുവരി 16 ന് സൂചനാ പണിമുടക്കും 20 മുതൽ അനിശ്ചിത കാല പണിമുടക്കുംനടത്താൻ സംയുക്ത തൊഴിലാളി യൂണിയൻ തീരുമാനിച്ചു. നിലിലുള്ള കൂലി എഗ്രിമെന്റിന്റെകാലാവധി 2023 ഡിസംബർ 31 ന് അവസാനിച്ചിരിക്കുകയാണ്. ഒരു മാസം മുമ്പ് തന്നെ കൂലി വർദ്ധനവ് ആവശ്യപ്പെട്ട് കൊണ്ട് ഡിമാന്റ് നോട്ടിസ് നൽകിയിരുന്നു. എന്നാൽ ഡിസംബർ 19 ന് ഒരു ചർച്ച നടന്നിയിരുന്നുവെങ്കിലും തിരുമാനമാകാതെ പിരിയുകയാണ് ഉണ്ടായത്.പിന്നിട് ജനുവരി 12 ന് വീണ്ടും ബോർഡ് ചർച്ച വിളിച്ചിരുന്നു. വ്യാപാരി പ്രതിനിധികൾ പങ്കെടുത്തില്ല. ചർച്ച നീട്ടി കൊണ്ടുപോകാനാണ് വ്യാപാരികൾ ശ്രമിക്കുന്നത്.2024 ജനുവരി 1 മുതൽ പുതുക്കിയ കൂലി നിരക്ക് തൊഴിലാളികൾക്ക് ലഭിക്കേണ്ടതാണ്. വ്യാപാരികളുടെ പിടിവാശി മൂലമാണ് കൂലി ചർച്ച നീണ്ടു പോകാൻ കാരണമായ തും തൊഴിലാളികളെ സമരത്തിലേക്ക് കൊണ്ട് പോകാതെ കൂലി വർദ്ധനവ് അനുവദിക്കാൻ വ്യാപാരികൾ സഹകരിക്കണം. അല്ലാത്ത പക്ഷം തൊഴിൽ മേഖലയിൽ നില നിലക്കുന്ന സമധാന ന്തരിക്ഷം ഇല്ലാതാകും.തൊഴിലാളികൾ കൂലി വർദ്ധനവ് ആവശ്യപ്പെട്ട് ജനു 16 ന് നടത്തുന്ന സുചനാ പണിമുടക്കും തുടർന്ന് 20 മുതൽ നടത്തുന്ന അനിശ്ചിത കാല പണിമുടക്കും വിജയിപ്പിക്കാൻ മുഴുവൻ ചുമട്ട് തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് സംയുക്ത തൊഴിലാളി യൂനിയൻ ഭാരവാഹികളായ ശ്രീ.എം എൻ.രാജൻ ശ്രീ.എസ്.കെ.ഷാജി കുമാർ എന്നിവർ അഭ്യർത്ഥിച്ചു.
No comments