Breaking News

പരപ്പ ബ്ലോക്ക് തൊഴിൽ മേള നാളെ ബ്ലോക്ക് ഓഫീസ് പരിസരത്ത് നടക്കുന്ന തൊഴിൽ മേള അസിസ്റ്റന്റ് കളക്ടർ ദിലീപ് കെ കൈനിക്കര ഉദ്ഘാടനം ചെയും

അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്കായി പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരള നോളജ് ഇക്കണോമിമിഷന്‍, ഐ.സി.ടി അക്കാദമി, കുടുംബശ്രീ ജില്ലാ മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ജനുവരി 14 ന് തൊഴില്‍ മേള നടത്തുന്നു. ബ്ലോക്ക് ഓഫീസ് പരിസരത്ത് നടക്കുന്ന തൊഴില്‍ മേള അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കെ കൈനിക്കര ഉദ്ഘാടനം ചെയും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി അദ്ധ്യക്ഷത വഹിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡ്, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസ്സല്‍ പകര്‍പ്പുകള്‍ ഹാജരാക്കണം. എഞ്ചിനീയറിംഗ്, ഐ.ടി, മാനേജ്‌മെന്റ്, അക്കൗണ്ടിംഗ് തുടങ്ങി വിവിധ മേഖലകളിലായി 21 കമ്പനികള്‍ പങ്കെടുക്കും. 92 തസ്തികകളിലായി 1660 ഒഴിവുകളാണ് ഉളളത്. എസ്എസ്എല്‍സി, പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് തൊഴില്‍മേളയില്‍ പങ്കെടുക്കാം. സംസ്ഥാന സര്‍ക്കാറിന്റെ ഡി.ബ്ല്യു.എം.എസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ കരുതണം. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. രാവിലെ ഒമ്പതിന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 

No comments