പുങ്ങംചാലിലെ സാനിയ റോബി തെക്കേവയലിൽ ഡൽഹി റിപ്പബ്ലിക് ദിന പരേഡിലേക്ക്..
വെള്ളരിക്കുണ്ട്: ന്യൂഡൽഹിയിലെ ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ 1 കേരള ആർട്ടിലറി ബാറ്ററി എൻ.സി.സി യൂണിറ്റ് അംഗം കേഡറ്റ് സാനിയ റോബി തെക്കേവയലിൽ ഇന്ത്യ എൻ.സി.സി. 'കർത്തവ്യപഥ് ' കണ്ടിൻജൻ്റിൽ കേരള - ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ച് പങ്കെടുക്കും.
വെള്ളരിക്കുണ്ട് പുങ്ങംചാൽ തെക്കേവയലിൽ റോബി ജോർജ്ജിന്റെയും ഷിജി റോബിയുടെയും മകളാണ് സാനിയ. സഹോദരി: സ്റ്റെഫി റോബി.
ഇപ്പോൾ ന്യൂഡൽഹിയിൽ പരിശീലനത്തിലുള്ള കേഡറ്റ് സാനിയ റോബി തലശ്ശേരി ബ്രണ്ണൻ കോളേജ് രണ്ടാം വർഷ ബി എ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിനിയാണ്.
No comments