Breaking News

ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പരപ്പയിൽ ശാസ്ത്രശില്പശാല സംഘടിപ്പിച്ചു.





പരപ്പ : കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രത്യേക പഠന പരിപോഷണ പദ്ധതിയുടെ ഭാഗമായി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പരപ്പയിൽ ശാസ്ത്ര ശില്പശാല സംഘടിപ്പിച്ചു.
ശില്പശാല വിദ്യാകിരണം ജില്ലാ കോഡിനേറ്റർ എം സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എ ആർ വിജയകുമാർ അധ്യക്ഷനായി. 

കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി എച്ച് അബ്ദുൾ നാസർ, എസ്എംസി ചെയർമാൻ ബാലകൃഷ്ണൻ മാണിയൂർ, മദർ പി ടി എ പ്രസിഡൻറ് നുസ്റത്ത് , സ്റ്റാഫ് സെക്രട്ടറി രാഗേഷ് കെ , രജിത കെ വി , കെ റഷീദ് , എം ബിജു എന്നിവർ സംസാരിച്ചു. തുടർന്ന് പ്രശസ്ത ശാസ്ത്ര അധ്യാപകനായ ദിനേശ് കുമാർ തെക്കുംമ്പാട് ശില്പശാലയിൽ പരീക്ഷണങ്ങളും ശാസ്ത്ര തത്വങ്ങളും അവതരിപ്പിച്ചു. വി കെ പ്രഭാവതി സ്വാഗതവും ശ്രീധരൻ തെക്കുമ്പാടൻ നന്ദിയും രേഖപ്പെടുത്തി.




No comments