കെ.പി.ഭാസ്കരൻ ബലിദാന ദിനത്തോടനുബന്ധിച്ച് ബി.ജെ.പി കോടോംബേളൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം നടത്തി
വെള്ളരിക്കുണ്ട് : കെ.പി.ഭാസ്കരൻ ബലിദാന ദിനത്തോടനുബന്ധിച്ച് ബി.ജെ.പി.കോടോംബേളൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം നടത്തി.മൂന്നാം മൈലിൽ നടന്ന യോഗം ബി.ജെ.പി.ദേശീയ ഉപാധ്യക്ഷനും, ഹജ്ജ് കമ്മിറ്റി ചെയർമാനുമായ എ.പി.അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് വിനു പൂതങ്ങാനം അധ്യക്ഷനായി.ബി.ജെ.പി.ജില്ലാ വൈസ് പ്രസിഡൻ്റ് എം.ബൽ രാജ്, കർഷകമോർച്ച ജില്ലാ പ്രസിഡൻ്റ് വി.കുഞ്ഞിക്കണ്ണൻ എന്നിവർ പ്രസംഗിച്ചു.ബി.ജെ.പി.വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡൻ്റ് വിനീത് മുണ്ടമാണി, OBC മോർച്ച ജില്ലാ പ്രസിഡൻ്റ് കെ.പ്രേംരാജ്, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡൻ്റ് റോയി ജോസഫ്, വൈസ് പ്രസിഡൻ്റ് അഷറഫ്, ബി.ജെ.പി. മണ്ഡലം ജന.സെക്രട്ടറി ശ്രീജിത്ത് പറക്കളായി, ജില്ലാ കമ്മിറ്റിയംഗം സുകുമാരൻ കാലിക്കടവ്, ഗ്രാമപഞ്ചായത്തംഗം ജ്യോതി രാധാകൃഷ്ണൻ ,മണ്ഡലം വൈസ് പ്രസിഡൻ്റ് വിജയൻമുളവനൂർ എന്നിവർ സംബന്ധിച്ചു.പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ വെളളമുണ്ട സ്വാഗതവും, ഉണ്ണി മുളവന്നൂർ നന്ദിയും പറഞ്ഞു.
No comments