കുടുംബശ്രീ ജില്ലാ തല തൊഴിൽ മേള 'കരിയർ ഫിയസ്റ്റ'24 ജനുവരി 25 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ കാഞ്ഞങ്ങാട് അലാമി പള്ളി ബസ്റ്റാൻഡ് പരിസരത്ത് വച്ച് നടക്കും
കുടുംബശ്രീ കാസർഗോഡ് ജില്ലാ മിഷൻ കാഞ്ഞങ്ങാട് ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻ്ററു മായി സഹകരിച്ച് സംഘടിപ്പിക്കുന്ന ജില്ലാതല തൊഴിൽമേള 'കരിയർ ഫിയസ്റ്റ'24 ജനുവരി 25 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ കാഞ്ഞങ്ങാട് അലാമി പള്ളി ബസ്റ്റാൻഡ് പരിസരത്ത് വച്ച് നടക്കും. ജില്ലയ്ക്കകത്തും പുറത്തുമുള്ള 35 കമ്പനികളിലായി അക്കൗണ്ട്സ്, ബില്ലിംഗ്, ഓഫീസ് അഡ്മിനിസ്ട്രേഷൻ, യൂണിറ്റ് മാനേജർ, ടെക്നീഷ്യൻ, കാഷ്യർ , ഫിനാൻഷ്യൽ കൺസൾട്ടൻ്റ്, സോഫ്റ്റ് വെയർ, ഹ്യൂമൺ റിസോഴ്സ് മാനേജ്മെൻ്റ്, സർവീസ് പ്രൊവൈഡർ, മാർക്കറ്റിംഗ് മാനേജർ, സെയിൽസ് തുടങ്ങി അഞ്ഞൂറിലധികം തൊഴിലവസരങ്ങൾ ഉദ്യോഗാർത്ഥികൾക്ക് ലഭ്യമാകും.
രജിസ്ട്രേഷൻ രാവിലെ 9.30 ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്
9745217539 /
9496853076 എന്ന നമ്പറിൽ ബന്ധപ്പെടുക.
No comments