ബാങ്കിൽ നിന്നും നോട്ടീസ് ലഭിച്ചതിനെ തുടർന്ന് റെയിൽ പാളത്തിൽ ആത്മഹത്യ ചെയ്യാനെത്തിയ ആളെ രക്ഷപ്പെടുത്തി ഹൊസ്ദുർഗ് പൊലീസ്
കാഞ്ഞങ്ങാട് റെയിൽവേ ട്രാക്കിൽ ആത്മഹത്യ ചെയ്യാനെത്തിയ ആളെ രക്ഷപ്പെടുത്തി പൊലീസ് .
ആവി സ്വദേശിയായ 62 കാരനെയാണ് റെയിൽവേ പൊലീസും ഹോസ്ദുർഗ് ജനമൈത്രി പൊലീസും ചേർന്ന് രക്ഷപ്പെടുത്തിയത്. കാഞ്ഞങ്ങാട് സൗത്ത് സ്കൂളിന് സമീപത്താണ് സംഭവം.
ട്രെയിനുകൾക്ക് കല്ലെറിയുന്നത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ റെയിൽപാളങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തു കയായിരുന്ന റെയിൽവേ എസ്.ഐ റെജി കുമാറും എ.എസ്.ഐ എം.വി. പ്രകാശനും സംശയകരമായ സാഹചര്യത്തിൽ പാളത്തിനരികിൽ കണ്ടതിനെ തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് ആത്മഹത്യ ചെയ്യാൻ എത്തിയതാണെന്ന് പറഞ്ഞത്. റെയിൽവെ പൊലീസ് വിവരം ഉടൻ ജനമൈത്രി പൊലീസിൽ അറിയിച്ചു . ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരായ ടി വി പ്രമോദും രഞ്ജിത്ത് കുമാറും സ്ഥലത്തെത്തി അനുനയിപ്പിച്ച് പാളത്തിനരികിൽ നിന്നും മാറ്റി ചോദ്യം ചെയ്തപ്പോഴാണ് ആത്മഹത്യ ചെയ്യാൻ എത്തിയതാണെന്ന് പറഞ്ഞത്. അരലക്ഷം രൂപ ഒരു വർഷം മുമ്പ് ബാങ്കിൽ നിന്നും വായ്പ എടുത്തതിനെ തുടർന്ന് പണം തിരിച്ചടക്കാൻ കഴിഞ്ഞദിവസം നോട്ടീസ് ലഭിച്ചിരുന്നു. രണ്ട് ജാമിക്കാർക്കും നോട്ടീസ് ലഭിച്ചു. ഇതേത്തുടർന്നുണ്ടായ മാനസിക പ്രശ്നത്തെ തുടർന്നാണ് ആത്മഹത്യ ചെയ്യാൻ എത്തിയതെന്ന് പറഞ്ഞു. പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു വന്നശേഷം ഇദ്ദേഹത്തിന് വിശദമായി കൗൺസിൽ നടത്തുകയും പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം ഉണ്ടാക്കാം എന്നും ഉറപ്പ് നൽകി ഇദ്ദേഹത്തിന് പരിചയമുള്ളവരെ വിളിച്ചുവരുത്തി വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു . ഇദ്ദേഹത്തെ കണ്ടെ ത്തിയതിന് പിന്നാലെ ഇതുവഴി ട്രെയിൻ കടന്നു പോയിരുന്നു. ഒരു നിമിഷം വൈകിയിരുന്നെങ്കിൽ ഒരു ജീവൻ പൊലിയുമായിരുന്നു.
No comments