Breaking News

പനത്തടിയില്‍ കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു


പനത്തടി പഞ്ചായത്തില്‍ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ നിര്‍വഹിച്ചു. പനത്തടി പഞ്ചായത്തില്‍ അറുനൂറോളം കര്‍ഷകര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മിനി പി ജോണ്‍ ഇടവിള കൃഷി ഉദ്ഘാടനം ചെയ്തു. പരപ്പ, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടി. ടി. അരുണ്‍ പദ്ധതി വിശദീകരിച്ചു. പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിഎം കുര്യാക്കോസ്, പരപ്പ ബ്ലോക്ക് ആര്യോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.പത്മ കുമാരി, പനത്തടി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളായ ലത അരവിന്ദന്‍, സുപ്രിയ ശിവദാസ്, വാര്‍ഡ് മെമ്പര്‍മാരായ എം.വിന്‍സെന്റ്, സി.കെ മഞ്ജുഷ, കേരസമിതി പ്രസിഡന്റ് വിനോജ് മത്തായി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രധിനിധികള്‍ എന്നിവര്‍ സംസാരിച്ചു. പനത്തടി കൃഷി ഓഫീസര്‍ അരുണ്‍ ജോസ് സ്വാഗതവും കേരസമിതി സെക്രട്ടറി അനില്‍ കെ നായര്‍ നന്ദിയും പറഞ്ഞു. ശാസ്ത്രീയ തെങ്ങ് കൃഷി എന്ന വിഷയത്തില്‍ കാര്‍ഷിക സെമിനാറും സംഘടിപ്പിച്ചു.


No comments