Breaking News

​ഗാനമേള സംഘത്തിന്റെ വാഹനവും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം




പത്തനംതിട്ടയിൽ ​ഗാനമേള സംഘത്തിന്റെ വാഹനവും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു മരണം. നീലഗിരി സ്വദേശി അജിത്, പുന്നപ്ര സ്വദേശി അഖിൽ എന്നിവരാണ്. പച്ചക്കറി ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കുട്ടനാട് കണ്ണകി ക്രിയേഷൻസ് ഗാനമേള ട്രൂപ്പിന്റെ ലൈറ്റ് ആൻഡ് സൗണ്ട് വാഹനമാണ് അപകടത്തിൽപ്പെട്ടത്.

തിങ്കളാഴ്ച രാവിലെ 6.45-നായിരുന്നു അപകടം. ഗാനമേളയ്ക്കുശേഷം സൗണ്ട് സിസ്റ്റവുമായി ആലപ്പുഴ ഭാഗത്തേയ്ക്ക് പോവുകയായിരുന്നു പിക്കപ്പ് വാൻ. മരിച്ച അഖിൽ ​ഗാനമേള ട്രൂപ്പിലെ അം​ഗമാണ്. അപകടസ്ഥലത്ത് വെച്ച തന്നെ രണ്ടു പേരും മരിച്ചിരുന്നു. ഒരാളെ ​​ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് പൂർണമായും തകർന്നു. ഡ്രൈവർമാർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം. തമിഴ്‌നാട്ടിൽനിന്നും പച്ചക്കറിയികയറ്റിവരികയായിരുന്നു ലോറി.

No comments