Breaking News

കോടോംബേളൂർ 19-ാം വാർഡിൻ്റെ മിണ്ടിയും പറഞ്ഞും വയോജന സംഗമം ശ്രദ്ധേയമായി


പാറപ്പള്ളി : കോടോം-ബേളൂർ ഗ്രാമ പഞ്ചായത്ത് 19-ാം വാർഡ് മിണ്ടിയും പറഞ്ഞും എന്ന പേരിട്ട് നടത്തിയ വയോജന സംഗമം പങ്കാളിത്തം കൊണ്ടും പരിപാടികൾ കൊണ്ടും ശ്രദ്ധേയമായി. വീടിൻ്റെ നാല് ചുമരുകൾക്കുള്ളിൽ പ്രായവും അതിലേറെ അവശതകളുമായി ഒതുങ്ങിയിരുന്ന അച്ഛനമ്മമാർ

 നാടൻപ്പാട്ടും മിമിക്രിയും കഥകളും കവിതകളുമെല്ലാം അവതാരകർ അവതരിപ്പിച്ചപ്പോൾ അവരോടൊപ്പം ചുവട് വെച്ച് അവരും കൂടെ കൂടി. ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി മാറിയ സംഗമം ഇനിയും സംഘടിപ്പിക്കണമെന്ന് പങ്കെടുത്തവരെല്ലാം ആവശ്യപ്പെട്ടു. സംഗമം പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനികൃഷ്ണൻ ഉൽഘാടനം ചെയ്തു.വാർഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡൻ്റുമായ പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ സിനിമ -ടെലിഷോ താരമായ മുകേഷ് OMR, പ്രമുഖ ഗാന രചയിതാവ് പി.വി.സി.നമ്പ്യാർ, പ്രമുഖ നാടൻ പാട്ടുകാരിയും നർത്തകിയും അവതാരകയും സിനിമാതാരവുമായ ഷാന ബാലുർ ,പ്രമുഖ നാടൻ പാട്ടുകാരനും മോട്ടവേഷൻ പ്രഭാഷകനുമായ രതീഷ് അമ്പലത്തറ ,ശശി മലാക്കോൾ എന്നിവർ ആശംസകൾ നേർന്നും പരിപാടികൾ അവതരിപ്പിച്ചും സംഗമത്തിന് കൊഴുപ്പേകി. ജില്ലാ ആയുർവേദ ആശുപത്രി സിനീയർ സൂപ്രണ്ട് ഡോ: വിശ്വനാഥൻ ജീവിതാനുഭവങ്ങളിലൂടെ വയോജനങ്ങൾക്ക് സന്ദേശവും ആശംസകളും നേർന്നു. വളർന്നു വരുന്ന കലാകാരൻ മുകേഷ് OMR, ദേശീയ തലത്തിൽ 50 വയസ്സിനു മുകളിൽ പ്രായമുള്ളവക്കുള്ള മത്സരങ്ങളിൽ മെഡൽ നേടി അഭിമാനമായ സുകുമാരൻ അഞ്ചാം വയൽ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. പുല്ലുർ പെരിയ ഗ്രാമ പഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കൃഷ്ണൻ, ഗ്രാമീൺ ബാങ്ക് മുൻ മാനേജർ പി.അപ്പക്കുഞ്ഞി, സി.ഡി.എസ്സ് വൈ. ചെയർപേഴ്സൺ പി.എൽ.ഉഷ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.വാർഡ് കൺവീനർ പി.ജയകുമാർ സ്വാഗതവും എ.സി.എസ്സ് സെക്രട്ടറി ടി.കെ.കലാരഞ്ജിനി നന്ദിയും പറഞ്ഞു.

No comments