Breaking News

വയോ ജനങ്ങൾക്ക് പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ വച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


രാജപുരം : കള്ളാർ ഗ്രാമ പഞ്ചായത്ത്‌ വാർഷിക പദ്ധതി സ്നേഹ സ്പർശം എന്നപേരിൽ വയോജനങ്ങൾക്ക് മെഡിക്കൽ ക്യാമ്പ് പൂടം കല്ല്‌ താലൂക്ക് ആശുപത്രിയുടെയും കൊട്ടോടി ഗവർമെന്റ് ആയുർവേദ ഡിസ്‌പെൻസറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ വെച്ച് സംഘടിപ്പിച്ചു.

പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി പ്രീയഷാജിയുടെ അധ്യക്ഷതയിൽ പ്രസിഡന്റ്‌ ശ്രീ ടി കെ നാരായണൻ അവർകൾ ഉത്‌ഘാടനം നിർവഹിച്ചു. ബ്ലോക്ക്‌ മെമ്പർമാരായ ശ്രീമതി രേഖ സി. ശ്രീലത പി വി പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ഗോപി വാർഡ് മെമ്പർമാരായ സബിത വി. ലീല ഗംഗാധരൻ ജോസ് പുതുശേരിക്കാലയിൽഎന്നിവർ ആശംസകൾ നേർന്നു ഡോക്ടർ ഷിൻസി വി കെ ( അസിസ്റ്റൻ റ്റ് സർജൻ താലൂക്ക് ആശുപത്രി പൂടംകല്ല് ) ഡോ.ശ്രീജ രാഘവൻ (അസിസ്റ്റന്റ് സർജൻ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് കുടുബാരോഗ്യ കേന്ദ്രം ചിറ്റാരിക്കൽ ) ഡോ. ഉഷ സി ( മെഡിക്കൽ ഓഫീസർ ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറി പരപ്പ )

Dr രേവതി ടി വി ( മെഡിക്കൽ ഓഫീസർ ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറി കൊട്ടോടി )എന്നിവർ രോഗികളെ പരിശോധിച്ചു(Dr സി സുകു (മെഡിക്കൽ ഓഫീസർ താലൂക്ക് ആശുപത്രി

പൂടംകല്ല് )സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീകുമാർ എൻ നന്ദിയും പറഞ്ഞു

No comments