Breaking News

ചോറിൽ വെള്ളമൊഴിച്ചതിന് ഭാര്യയെ സ്റ്റീൽ പാത്രം കൊണ്ട് നെറ്റിക്കിടിച്ച ഭർത്താവിനെതിരെ കേസ് ഭീമനടിയിലാണ് സംഭവം


വെള്ളരിക്കുണ്ട് : ചോറിൽ വെള്ളമൊഴിച്ചതിന് ഭാര്യയെ സ്റ്റീൽ പാത്രം കൊണ്ട് നെറ്റിക്കിടിച്ചും മറ്റും പരിക്കേൽപ്പിച്ച ഭർത്താവിനെതിരെ പൊലീസ് കേസ്. ഭീമനടി സ്വദേശിനിയായ 43 കാരിയുടെ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസാണ് കേസെടുത്തത്. രാത്രി ചോറിൽ വെള്ളമൊഴിച്ചതിൽ പ്രകോപിതനായ ഭർത്താവ് സ്റ്റീൽ പ്ലേറ്റ് കൊണ്ട് തലക്കും കഴുത്തിനും പുറത്തും അടിച്ചു. കൈ കൊണ്ട് മുഖത്തും നെഞ്ചിനും കുത്തി പരിക്കേൽപ്പിച്ച് ചീത്ത വിളിച്ച് തള്ളി താഴെയിട്ടെന്നാണ് പരാതി.

No comments