സെന്റ് തോമസ് ചർച്ച് കനകപ്പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെയും പരിശുദ്ധ കന്യാമറിയത്തെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ഗീവർഗീസ് സഹദായുടെയും സംയുക്തമായി തിരുനാളിന് ഇടവക വികാരി ഫാദർ സ്കറിയ ചിരണയ്ക്കൽ കൊടിയേറ്റ് നടത്തി 9 ദിവസത്തെ തിരുനാളിന് തുടക്കമായി. തിരുന്നാളിന് പ്രധാന ദിവസങ്ങളായ 26 തീയതി വൈകുന്നേരം 4.45ന് പുതുക്കിയ സിമിത്തേരി വെഞ്ചിരിപ്പിനും വി. കുർബാനക്കും അഭിവന്ദ്യ ജോർജ് ഞരളക്കാട്ട് പിതാവ് മുഖ്യകാർമികത്വം വഹിക്കും തുടർന്ന് ഇടവക സമൂഹത്തിന്റെ കലാസന്ധ്യ, 27 തീയതി ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ആഘോഷമായ ദിവ്യബലിക്ക് നേതൃത്വം നൽകുന്നത് തലശ്ശേരി അതിരൂപതയിലെ ചെറുപുഷ്പ മിഷൻലീഗ് ഡയറക്ടർ റവ ഫാ. ജോസഫ് വടക്കേമുറി നേതൃത്വം നൽകും തുടർന്ന് പ്രദക്ഷിണം ടൗൺ പന്തലിലേക്ക്, തുടർന്ന് കോമഡി ഷോ, സമാപന ദിനമായി 28 ഞായറാഴ്ച ആഘോഷമായ വി.കുർബാന റാസാക്രമത്തിൽ റവ ഫാ ജോസഫ് ചെറുശ്ശേരി നേതൃത്വം വഹിക്കും തുടർന്ന് പ്രദക്ഷിണം തുടർന്ന് പുഴുക്ക് നേർച്ചയോടു കൂടി സമാപനം കുറിക്കും.
No comments