ജില്ലയിലെ "രതിഷ് " പേരുകാർ ഒത്തുകൂടുന്നു പ്രസിഡന്റ് രതീഷ് വിപഞ്ചികയുടെ അധ്യക്ഷതയിൽ അനൗൺസർ കരിവെള്ളൂർ രാജൻ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യും
നിലേശ്വരം: ജില്ലയിലെ രതിഷ് എന്ന പേരുകാർ ഒത്തുകൂടുന്നു. കൊവിഡ് കാലത്ത് ഒറ്റപ്പെട്ട് കഴിഞ്ഞപ്പോൾ രണ്ട് രതീഷ്മാരുടെ സൗഹൃദ സംഭാഷണത്തിലൂടെ ഉടലെടുത്ത ആശയമായ രതിഷ് കൂട്ടായ്മ ഇപ്പോൾ ജില്ലയ്ക്ക് പുറത്തേക്കും പടർന്നു പന്തലിച്ചു കഴിഞ്ഞു. ഇവരുടെ കൂടി ചേരലാണ് നാളെ (ഞായർ)നീലേശ്വരം കിഴക്കൻ എൻഎസ്എസ് കരയോഗം ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നത്
പ്രസിഡന്റ് രതീഷ് വിപഞ്ചികയുടെ അധ്യക്ഷതയിൽ ശബ്ദ കലാ രംഗത്തെ കുലപതി അനൗൺസർ കരിവെള്ളൂർ രാജൻ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യും, ഡോ. എൻ പി വിജയൻ നീലേശ്വരം മുഖ്യാതിഥിയാകും.വിനോദ് ആലന്തട്ട മുഖ്യപ്രഭാഷണം നടത്തും. നീലേശ്വരം നഗരസഭ മൂന്നാം വാർഡ് കൗൺസിലർ ടി.വി. ഷീബ രാജേഷ് കൂട്ടായ്മ യു. എ. ഇ കമ്മറ്റി പ്രസിഡണ്ട് രതീഷ് ഐക്കോടൻ, മാതൃസമിതി പ്രസിഡണ്ട് നിമ്മി രതീഷ് എന്നിവർ ആശംസ നേരും സംഘടനയുടെ ആദ്യയോഗത്തിൽ 70 അംഗങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ അത് ഇരുന്നൂറ് കവിഞ്ഞു. സാമൂഹ്യ സംസ്കാരിക ജീവകാരുണ്യ കലാകായിക മേഖലകളിലേക്കും, കാർഷിക രംഗം, ജീവകാരുണ്യം, കുട്ടികൾക്കുള്ള പഠന സഹായം, രക്ത ദാനം കൂട്ടായ്മ പ്രവർത്തനങ്ങൾ എന്നിവയിലെല്ലാം ഈ കൂട്ടായ്മ സജീവമാണ്. കൂട്ടായ്മ' iയിൽ
കോട്ടപ്പാറ അയ്യപ്പഭജന മഠം അവതരിപ്പിക്കുന്ന പുരുഷ തിരുവാതിര, സൂര്യതേജസ് വായനശാല ഗ്രന്ഥാലയം നാരിമാളം അവതരിപ്പിക്കുന്ന കൈ കൊട്ടിക്കളി, സന്തോഷ് തായന്നൂരിന്റെ മിമിക്രി തുടങ്ങിയ പരിപാടികളും ഉണ്ടാക്കും. പരിപാടികൾ വിശദീകരികരിക്കാൻ വിളിച്ച പത്രസമ്മേളനത്തിൽ രതീഷ് കൂട്ടായ്മ പ്രസിഡന്റ് രതീഷ് വിപഞ്ചിക, സെക്രട്ടറി രതീഷ് ആവണി, ട്രഷറർ രതീഷ് പരവനടുക്കം, യുഎഇ കമ്മിറ്റി പ്രസിഡന്റ് ഐക്കോടൻ രതീഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ രതീഷ് കരിവെള്ളൂർ, എൻ.കെ.രതീഷ് , രതീഷ് വിബ്‌ജിയോർ, സുവർണ രതീഷ് എന്നിവർ സംബന്ധിച്ചു.
No comments